scorecardresearch

പുട്ട് ഇതാണേൽ ഇനി പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല

അസാമാന്യമായ സ്വാദും പോഷകഗുണങ്ങളും നൽകുന്ന ഈ കിടിലൻ പുട്ട് റെസിപ്പി ട്രൈ ചെയ്തു നോക്കൂ

അസാമാന്യമായ സ്വാദും പോഷകഗുണങ്ങളും നൽകുന്ന ഈ കിടിലൻ പുട്ട് റെസിപ്പി ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Puttu Recipe FI

പുട്ട്

കേരളീയരുടെ പ്രിയപ്പെട്ട പ്രാതൽ വിഭവങ്ങളിൽ ഒന്നാണ് പുട്ട്. അരിപ്പൊടിയും തേങ്ങയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്ന ഈ പലഹാരം എല്ലാ വീടുകളിലെയും ഇഷ്ടവിഭവമാണ്. പലപ്പോഴും പുട്ട് തേങ്ങയോടൊപ്പം മാത്രമാണ് ഉണ്ടാക്കാറുള്ളതെങ്കിലും, ഈ പരമ്പരാഗത വിഭവത്തിന് ഒരു പുതിയ രുചിഭേദം നൽകാൻ കഴിയും. അത്തരത്തിൽ, പുട്ടിന് അസാമാന്യമായ സ്വാദും പോഷകഗുണങ്ങളും നൽകുന്ന ഒരു കൂട്ടാണ് ചുവന്നുള്ളി.

Advertisment

Also Read: പൂപോലുള്ള അപ്പം വേണോ? മാവ് അരയ്ക്കുമ്പോൾ ഇത് ഒരു കപ്പ് ചേർത്താൽ മതി

സാധാരണ പുട്ടിൽ നിന്ന് വ്യത്യസ്തമായി, ചുവന്നുള്ളി ചേർക്കുമ്പോൾ പുട്ടിന് ഒരു പ്രത്യേക മണവും രുചിയും ലഭിക്കുന്നു. ഇനി പ്രത്യേകം കറിയില്ലാതെ തന്നെ പുട്ട് കഴിക്കാം. റാസ്ഫിസ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.  

ചേരുവകൾ

  • പുട്ട്പൊടി- 1 കപ്പ്
  • ഉപ്പ്- ആവശ്യത്തിന്
  • വെള്ളം- 1 കപ്പ്
  • വെളിച്ചെണ്ണ- 2 ടീസ്പൂൺ
  • സവാള- 1
  • തേങ്ങ- 2 കപ്പ്
  • വറ്റൽമുളക് ചതച്ചത്- 1 ടേബിൾസ്പൂൺ
  • കറിവേപ്പില- ആവശ്യത്തിന്
Advertisment

Also Read: സൂപ്പർ ക്രിസ്പി പൂരി വറുത്തെടുക്കാം ഇനി അധികം എണ്ണ പാഴാക്കാതെ

Also Read: കൊഴുക്കട്ട പെർഫക്ടായി കിട്ടും, ഇങ്ങനെ ചെയ്തു നോക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് പുട്ടി പൊടി നനച്ചെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
  • സാവളയുടെ നിറം മാറി കഴിയുമ്പോൾ തേങ്ങ ചിരകിയതും, കറിവേപ്പിലയും ചേർത്തു വേവിക്കാം. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാം.
  • വെന്തതിനു ശേഷം ഇത് പുട്ട് പൊടിയിൽ ചേർക്കാം. ഒപ്പം കാരറ്റ് കട്ടികുറച്ച് അരിഞ്ഞതും ചേർത്തിളക്കി യോജിപ്പിക്കാം. പുട്ട് കുടത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ചു തിളപ്പിക്കാം.
  • പുട്ട് കുറ്റിയിലേയ്ക്ക് പുട്ട്  പൊടിയെടുക്കാം. ഇത് ആവിയിൽ വച്ച് വേവിക്കാം. ഇനി ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ. 

Read More: പഞ്ഞിക്കെട്ടു പോലുള്ള ഈ കുഞ്ഞൻ ഇഡ്ഡലി ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിതോന്നും

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: