scorecardresearch

ചപ്പാത്തി കല്ലുപോലെ ഇരിക്കുന്നോ? പഞ്ഞിപോലെ സോഫ്റ്റാക്കാൻ ഇതാ ഒരു സ്‌പെഷ്യൽ റെസിപ്പി

കല്ലു പോലിരിക്കുന്ന ചപ്പാത്തി കഴിക്കാൻ ആർക്കാണിഷ്ടം. ഗോതമ്പ് മാവ് കുഴയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി നിങ്ങൾക്കും ചപ്പാത്തി പഞ്ഞിപോലെ സോഫ്റ്റാക്കാം

കല്ലു പോലിരിക്കുന്ന ചപ്പാത്തി കഴിക്കാൻ ആർക്കാണിഷ്ടം. ഗോതമ്പ് മാവ് കുഴയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി നിങ്ങൾക്കും ചപ്പാത്തി പഞ്ഞിപോലെ സോഫ്റ്റാക്കാം

author-image
WebDesk
New Update
Soft Chapati FI

സോഫ്റ്റ് ചപ്പാത്തി | ചിത്രം: ഫ്രീപിക്

മലയാളികളുടെ ഭക്ഷണശീലത്തിൽ ഇന്ന് ദോശയ്ക്കും ഇഡ്ഡലിക്കും ഒപ്പമോ അതിലുപരിയോ സ്ഥാനമുള്ള ഒന്നാണ് ചപ്പാത്തി. ഗോതമ്പ് ഉപയോഗിച്ച് തയ്യാറാക്കുന്നതിനാൽ നാരുകൾ, കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങി ശരീരത്തിന് ആവശ്യമായ ഒട്ടനവധി പോഷകങ്ങൾ ചപ്പാത്തിയിലൂടെ നമുക്ക് ലഭിക്കുന്നു. പ്രമേഹം നിയന്ത്രിക്കാനും അമിത വിശപ്പ് കുറച്ച് ശരീരഭാരം നിലനിർത്താനും സഹായിക്കുന്നതിനാൽ ആരോഗ്യപ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണിത്. വെജിറ്റബിൾ സ്റ്റ്യൂ മുതൽ ചിക്കൻ കറി വരെ ഏത് കോമ്പിനേഷനും ചപ്പാത്തിക്കൊപ്പം തികച്ചും അനുയോജ്യമാണ്.

Advertisment

Also Read: ഓവൻ വേണ്ട, വെറും 10 മിനിറ്റിൽ സോഫ്റ്റ് ബൺ തയ്യാറാക്കാം സിംപിളായി

എന്നാൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ചപ്പാത്തിയുടെ കടുപ്പം. എത്ര പരിശ്രമിച്ചാലും ചുട്ടെടുത്തു കഴിയുമ്പോൾ ചപ്പാത്തി കല്ലുപോലെ ഇരിക്കാറുണ്ടോ? സോഫ്റ്റും രുചികരവുമായ ചപ്പാത്തി ലഭിക്കാൻ വെറും ഗോതമ്പ് പൊടി മാത്രം പോരാ, ചില ചെറിയ വിദ്യകൾ കൂടി പരീക്ഷിക്കേണ്ടതുണ്ട്.  തൗഫീക്ക് പരിചയപ്പെടുത്തുന്ന ഈ പനീർ ചപ്പാത്തി റെസിപ്പി ട്രൈ ചെയ്യൂ. 

Advertisment

Also Read: ശരീരഭാരം കുറയ്ക്കണോ? ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താം ഈ വിഭവം

ചേരുവകൾ

  • ഗോതമ്പ് പൊടി
  • ഉരുളക്കിഴങ്ങ്
  • സവാള
  • മല്ലിയില
  • പച്ചമുളക്
  • വറ്റൽമുളക്
  • ഉപ്പ്
  • തൈര്
  • പാൽ
  • പനീർ

Also Read: 

Also Read: നാവിൽ അലിഞ്ഞുപോകും കൊഴുക്കട്ട, രുചിക്കൊപ്പം ഗുണവും ഉറപ്പ്

തയ്യാറാക്കുന്ന വിധം

  • പനീർ ഗ്രേറ്റ് ചെയ്ത് മാറ്റി വയ്ക്കാം. ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കാം.
  • അതിലേയ്ക്ക് മല്ലിയില, സവാള, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കാം.
  • വറ്റൽമുളക് ചതച്ചെടുത്തത് എരിവിനനുസരിച്ചും ആവശ്യത്തിന് ഉപ്പും കുറച്ചു തൈരും ചേർത്ത് നന്നായി കുഴച്ചെടുക്കാം.
  • ഇതിലേയ്ക്ക് ഗോതമ്പ് പൊടി ചേർത്ത് ഒരിക്കൽ കൂടി ഇളക്കാം. പാലോ അല്ലെങ്കിൽ ചെറുചൂടുള്ള വെള്ളമോ ഉപയോഗിച്ച് കുഴയ്ക്കുന്നത് മാവ് സോഫ്റ്റാകാൻ സഹായിക്കും.
    കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കാം.
  • ഉരുളകൾക്കുള്ളിലേയ്ക്ക് ഗ്രേറ്റ് ചെയ്ത പനീർ വയ്ക്കാം. ശേഷം പരത്തിയെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിൽ കുറച്ച് നെയ്യ് പുരട്ടാം.
  • പാൻ ചൂടായതിനു ശേഷം തീ കുറച്ച് ചപ്പാത്തി അതിലേയ്ക്കു വയ്ക്കാം. ഇരുവശങ്ങളും വേവിച്ചെടുക്കാം. 

Read More: സോഫ്റ്റാണ് രുചികരവുമാണ്, പുട്ട് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: