scorecardresearch

പെട്ടെന്നുണ്ടാക്കാം സൂപ്പർ സോഫ്റ്റ് ഇഡ്ഡലി, അരിയും ഉഴുന്നും ആവശ്യമില്ല

അരിയും ഉഴുന്നും വേണ്ട, മാവ് അരച്ച് പുളിപ്പിക്കേണ്ട. ചൗവ്വരി ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഇഡ്ഡലി റെഡി

അരിയും ഉഴുന്നും വേണ്ട, മാവ് അരച്ച് പുളിപ്പിക്കേണ്ട. ചൗവ്വരി ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഇഡ്ഡലി റെഡി

author-image
WebDesk
New Update
Soft Idli FI

ഇഡ്ഡലി

ഇഡ്ഡലി ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. പ്രഭാതഭക്ഷണങ്ങളിൽ ഏറ്റവും ആരോഗ്യകരവും സ്വാദിഷ്ടവുമായ ഒന്നാണിത്. എന്നാൽ, ഇഡ്ഡലി ഉണ്ടാക്കാനുള്ള മാവ് തയാറാക്കാൻ വേണ്ടിവരുന്ന ഏറെ സമയവും തലേന്നുള്ള കുതിർക്കലും അരക്കലും പുളിപ്പിക്കലുമെല്ലാം പലപ്പോഴും വീട്ടമ്മമാർക്ക് ഒരു ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ പെട്ടെന്ന് തിരക്കിനിടയിൽ ഇഡ്ഡലി ഉണ്ടാക്കാൻ പലരും മടിക്കാറുണ്ട്. ഇനി ആ മടി വേണ്ട! ഇഡ്ഡലി ഉണ്ടാക്കാൻ അരിയോ ഉഴുന്നോ ആവശ്യമില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതും നമ്മുടെ അടുക്കളയിലുള്ള വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച്, കേവലം 10-15 മിനിറ്റിനുള്ളിൽ പഞ്ഞിപോലെ മൃദലമായ ഇഡ്ഡലി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ? കവിത സുരേൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചൗവ്വരി ഇഡ്ഡലി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: ഒരു കഷ്ണം തേങ്ങ ഉണ്ടെങ്കിൽ ഇനി 5 മിനിറ്റിൽ ഹൽവ വീട്ടിൽ തയ്യാറാക്കാം

ചേരുവകൾ

  • ചൗവ്വരി- 1 കപ്പ്
  • വെള്ളം- 2 കപ്പ്
  • റവ- 3/4 കപ്പ്
  • ഉപ്പ്- ആവശ്യത്തിന്
  • എണ്ണ- 1 ടീസ്പൂൺ
  • കടുക്- 1 ടീസ്പൂൺ
  • ജീരകം- 1 ടീസ്പൂൺ
  • കടലപരിപ്പ്- 1 ടോബിൾസ്പൂൺ
  • കറിവേപ്പില- ആവശ്യത്തിന്
  • സവാള- 2 ടേബിൾസ്പൂൺ
  • പച്ചമുളക്- 1 എണ്ണം
  • കുരുമുളക്- 1/2 ടേബിൾസ്പൂൺ
  • ബേക്കിങ് സോഡ- 1 ടീസ്പൂൺ

Also Read: 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ്, ഒരു കപ്പ് ഗോതമ്പ് പൊടി മതി

Advertisment

Also Read: കുറച്ച് എണ്ണയിൽ കൂടുതൽ ക്രിസ്പിയായി പൂരി വറുത്തെടുക്കാം, മാവ് തയ്യാറാക്കാൻ ഇത് ഉപയോഗിക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിലേയ്ക്ക് 1 കപ്പ് ചൗവ്വരിയെടുത്ത് രണ്ട് കപ്പ് വെള്ളം ഒഴിച്ച് ഒരു രാത്രി മുഴുവൻ കുതിർത്തു വെയ്ക്കാം.
  • കുതിർത്തെടുത്ത ചൗവ്വരിയിലേയ്ക്ക് മുക്കാൽ കപ്പ് റവയും, മുക്കാൽ കപ്പ് തൈരും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കാം.
  • ഇത് പതിനഞ്ച് മിനിറ്റ് മാറ്റി വെയ്ക്കാം.
  • ഒരു പാനിൽ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കാം.
  • അതിലേയ്ക്ക് ഒരു പച്ചമുളക് അരിഞ്ഞതും,അര ടേബിൾസ്പൂൺ കുരുമുളക് എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കാം.
  • ഇതും ചൗവ്വരിയിലേയ്ക്കു ചേർത്തിളക്കാം.
  • ഒരു ടീസ്പൂൺ ബേക്കിങ് സോഡയും ആവശ്യത്തിന് വെള്ളവും ഒഴിച്ചിളക്കാം.
  • ഇഡ്ഡലി തട്ടിലേയ്ക്ക് മാവൊഴിച്ച് പന്ത്രണ്ട് മുതൽ പതിനഞ്ച് മിനിറ്റു വരെ ആവിയിൽ വേവിക്കാം.
  • ശേഷം പാത്രത്തിലേയ്ക്കു മാറ്റി നല്ല ചൂട് ചമ്മന്തിക്കൊപ്പം കഴിച്ചു നോക്കൂ. 

Read More: പഞ്ഞിക്കെട്ടു പോലുള്ള കേക്കിന് ഇനി ഓവൻ വേണ്ട, ഇഡ്ഡലി പാത്രത്തിൽ തയ്യാറാക്കാം

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: