/indian-express-malayalam/media/media_files/2025/11/12/ragi-puttu-recipe-fi-2025-11-12-11-33-00.jpg)
റാഗി പുട്ട്
നമ്മുടെ പരമ്പരാഗത ഭക്ഷണശീലങ്ങളിൽ ആരോഗ്യകരമായ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് ഏറെ പ്രധാനമാണ്.കേരളീയരുടെ ഇഷ്ട വിഭവമായ പുട്ടിനെ, പോഷകങ്ങളുടെ കലവറയായ റാഗി ഉപയോഗിച്ച് തയ്യാറാക്കുമ്പോൾ അത് സ്വാദിഷ്ഠമായൊരു വിഭവമായി മാറുന്നു.
Also Read: അസാധ്യ രുചിയിൽ പഞ്ഞിപോലുള്ള വട്ടയപ്പം കഴിക്കാം, അരിപ്പൊടിയിൽ ഇവ ചേർത്ത് മാവ് തയ്യാറാക്കൂ
സാധാരണയായി അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന പുട്ടിനേക്കാൾ ഏറെ ആരോഗ്യഗുണങ്ങൾ റാഗി പുട്ടിനുണ്ട്. കാൽസ്യം, നാരുകൾ എന്നിവയാൽ സമ്പന്നമായ റാഗി എല്ലുകളുടെ ബലം കൂട്ടാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു. കൂടാതെ, പ്രമേഹരോഗികൾക്കും ഇത് സുരക്ഷിതമായി കഴിക്കാം.
Also Read: ഇത് ഒരു തുള്ളി മതി, ചപ്പാത്തി പഞ്ഞി പോലെ സോഫ്റ്റാകും പൊങ്ങി വരും
രുചിയേറിയതും എന്നാൽ ആരോഗ്യകരവുമായ ഒരു പ്രഭാതഭക്ഷണമാണ് നിങ്ങൾ തേടുന്നതെങ്കിൽ, റാഗി പുട്ട് അനുയോജ്യമാണ്. വളരെ എളുപ്പത്തിൽ സോഫ്റ്റ് റാഗി പുട്ട് തയ്യാറാക്കുന്ന വിധം റിതു തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നു.
ചേരുവകൾ
- റാഗി പൊടി- 1 കപ്പ്
- ചൂടുവെള്ളം- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- തേങ്ങ ചിരകിയത്- 2 കപ്പ്
- പുട്ട് ഉണ്ടാക്കാനുള്ള പാത്രം (പുട്ടുകുറ്റി)
Also Read: പൂപോലുള്ള അപ്പം വേണോ? മാവ് അരയ്ക്കുമ്പോൾ ഇത് ഒരു കപ്പ് ചേർത്താൽ മതി
തയ്യാറാക്കുന്ന വിധം
- റാഗിപ്പൊടി ഒരു പാത്രത്തിലെടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം. ശേഷം കുറച്ച് ചൂടുവെള്ളം തളിച്ച് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കാം.
- പുട്ടിനുള്ള പൊടി അധികം കുഴഞ്ഞുപോകാതെ, എന്നാൽ ഒട്ടിപ്പിടിക്കാതെ, നനവുള്ള മണൽ പരുവത്തിൽ ആയിരിക്കണം. വെള്ളം കൂടിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക.
- പുട്ടുകുറ്റിയിൽ ആദ്യം കുറച്ച് തേങ്ങ ചിരകിയത് ഇടാം. അതിനു മുകളിൽ തയ്യാറാക്കിയ റാഗിപ്പൊടി ഇടുക. വീണ്ടും കുറച്ച് തേങ്ങ, പൊടി, എന്ന ക്രമത്തിൽ നിറയ്ക്കുക. ഏറ്റവും മുകളിലും തേങ്ങ ഇടുന്നത് നല്ലതാണ്.
- പുട്ടുകുറ്റി അടച്ച്, അടിയിലെ വെള്ളം നന്നായി തിളയ്ക്കുന്ന പാത്രത്തിൽ വെച്ച് ആവിയിൽ വേവിക്കാം. ഏകദേശം 5 മുതൽ 7 മിനിറ്റ് വരെ ആവിയിൽ വേവിക്കാം.
- ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
Read More: പഞ്ഞിക്കെട്ടു പോലുള്ള ഈ കുഞ്ഞൻ ഇഡ്ഡലി ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിതോന്നും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us