scorecardresearch

Latest News

കൈ നനയാതെ സോഫ്റ്റ് ഗോതമ്പ് പുട്ട് ഉണ്ടാക്കാം

വെള്ളം ചേർക്കാതെ തന്നെ പുട്ടിനുള്ള മാവ് റെഡിയാക്കാം

gothampu puttu, food, ie malayalam

സാധാരണയായി കൈ കൊണ്ട് മാവ് നനച്ചാണ് നമ്മളൊക്കെ പുട്ട് ഉണ്ടാക്കാറുള്ളത്. എന്നാൽ കൈ നനയാതെ തന്നെ നല്ല സോഫ്റ്റ് ഗോതമ്പ് പുട്ട് ഉണ്ടാക്കാം. വെള്ളം ചേർക്കാതെ തന്നെ പുട്ടിനുള്ള മാവ് റെഡിയാക്കാം.

ചേരുവകൾ

  • ഗോതമ്പ് മാവ്- 1 കപ്പ്
  • ചോറ്- 4 ടേബിൾ സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • തേങ്ങ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ തോഗമ്പു മാവും ചോറും ഉപ്പും ചേർത്ത് പൊടിച്ചെടുക്കുക. ഇത് പുട്ടു കുറ്റിയിലേക്ക് മാറ്റി ആവിയിൽ വേവിച്ചെടുക്കുക.

Read More: വീട്ടിൽ ദോശ മാവ് തയ്യാറാക്കുന്നതിനുള്ള മൂന്ന് സിംപിൾ ടിപ്‌സ്

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Soft gothampu puttu recipe