scorecardresearch

പുട്ടുക്കുറ്റി വേണ്ട, പഞ്ഞിപോലെയുള്ള ഗോതമ്പ് പുട്ട് ഇനി ഇങ്ങനെ തയ്യാറാക്കാം

നാവിലിട്ടാൽ അലിയുന്നത്ര സോഫ്റ്റായ ഗോതമ്പ് പുട്ട് ഇനി സിംപിളായി തയ്യാറാക്കാം

നാവിലിട്ടാൽ അലിയുന്നത്ര സോഫ്റ്റായ ഗോതമ്പ് പുട്ട് ഇനി സിംപിളായി തയ്യാറാക്കാം

author-image
WebDesk
New Update
Wheat Puttu Recipe FI

ഗോതമ്പ് പുട്ട്

മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ എന്നും ഒന്നാം സ്ഥാനത്താണ് പുട്ട്. അരിപ്പൊടി കൊണ്ടുള്ള പുട്ടിനേക്കാൾ ഇന്ന് പലരും ആരോഗ്യത്തിന് മുൻഗണന നൽകി ഗോതമ്പ് പുട്ടിനെയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ പലപ്പോഴും പുട്ട് വേണ്ടത്ര സോഫ്റ്റ് ആകുന്നില്ല എന്ന പരാതി പലർക്കുമുണ്ട്. അതിലുപരിയായി, ബാച്ചിലർമാർക്കും ദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർക്കും പുട്ടുക്കുറ്റി  കയ്യിലില്ലാത്തത് പുട്ട് ഉണ്ടാക്കുന്നതിൽ നിന്ന് അവരെ പിന്നോട്ട് വലിക്കാറുണ്ട്. ഈ പ്രതിസന്ധിക്കുള്ള പരിഹാരമാണ് ഇഡ്ഡലി പാത്രത്തിൽ തയ്യാറാക്കാവുന്ന ഗോതമ്പ് പുട്ട്. മദ്രാസ് കഫെ റെസിപ്പി എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: ക്രിസ്മസ് വിരുന്നിന് മാറ്റേകാൻ ബീഫ് കട്ലറ്റ് വീട്ടിൽ ഉണ്ടാക്കാം

ചേരുവകൾ

  • ഗോതമ്പ് പൊടി: 2 കപ്പ്
  • ഉപ്പ്- 1/4 ടീസ്പൂൺ
  • ചിരകിയ തേങ്ങ- 1/2 കപ്പ്
  • വെള്ളം- ആവശ്യത്തിന്

Also Read: ആരോഗ്യകരമായ ഈ പ്രഭാത ഭക്ഷണം കഴിക്കാൻ ആരും മടികാണിക്കില്ല

Also Read: ക്രിസ്മസിന് മധുരം പകരാൻ ഒരു സ്റ്റീം പുഡിംഗ്, 3 ചേരുവകൾ മതി

തയ്യാറാക്കുന്ന വിധം

  • ഗോതമ്പ് പുട്ട് സോഫ്റ്റ് ആകാനുള്ള പ്രധാന രഹസ്യം പൊടി നന്നായി വറുക്കുന്നതിലാണ്. ഒരു പാനിൽ രണ്ട് കപ്പ് ഗോതമ്പ് പൊടി ഇട്ട് ഇടത്തരം തീയിൽ  7-8 മിനിറ്റ് വറുക്കാം. പൊടിക്ക് നേരിയ തവിട്ട് നിറം വരികയും നല്ല മണം വരികയും ചെയ്യുമ്പോൾ തീ അണച്ച് തണുക്കാൻ വെക്കാം.
  • തണുത്ത പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം. ശേഷം വെള്ളം അല്പാല്പമായി തളിച്ച് പൊടി നനയ്ക്കാം. കൈകൊണ്ട് അമർത്തി പിടിച്ചാൽ പന്തുപോലെ ഉരുളുകയും തട്ടിയാൽ ഉടൻ പൊടിഞ്ഞു പോവുകയും ചെയ്യുന്നതാണ് ഇതിന്റെ ശരിയായ പാകം. മാവിൽ കട്ടകൾ ഉണ്ടെങ്കിൽ മിക്സിയിൽ ഒന്ന് കറക്കി എടുക്കുന്നത് പുട്ട് കൂടുതൽ സോഫ്റ്റ് ആക്കാൻ സഹായിക്കും.
  • പുട്ടുക്കുറ്റിക്ക് പകരം ഇഡ്ഡലി പാത്രത്തിന്റെ തട്ടിൽ നനഞ്ഞ ഒരു കോട്ടൺ തുണി വിരിക്കാം. ആദ്യം അല്പം തേങ്ങ ചേർക്കാം, അതിനു മുകളിൽ നനച്ചു വെച്ച ഗോതമ്പ് പൊടിയും ചേർക്കാം. വീണ്ടും മുകളിൽ അല്പം തേങ്ങ കൂടി ചേർക്കാം. 
  • 6 മുതൽ 8 മിനിറ്റ് വരെ ആവിയിൽ വേവിക്കാം. ആവി നന്നായി വന്നു തുടങ്ങിയാൽ തീ അണയ്ക്കാം.
  • ഒരു മിനിറ്റിനു ശേഷം പാത്രത്തിൽ നിന്നും മാറ്റി ഒരു ഫോർക്ക് ഉപയോഗിച്ച് ചെറുതായി ഇളക്കി കൊടുക്കാം. ഇതാ പഞ്ഞിപോലെയുള്ള ഗോതമ്പ് പുട്ട് തയ്യാർ.

Read More: ഒരു കപ്പ് ഗോതമ്പ് പൊടി മതി, ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആരും മടികാണിക്കില്ല

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: