scorecardresearch

നാവിലിട്ടാൽ അലിഞ്ഞു പോകുന്ന വട്ടയപ്പം, ഇങ്ങനെ പാകം ചെയ്യൂ

അരി പൊടിച്ചും തേങ്ങാപ്പാൽ പിഴിഞ്ഞും സമയം കളയേണ്ട. റവ ഉണ്ടെങ്കിൽ ഇനി വായിലിട്ടാൽ അലിയുന്നത്ര സോഫ്റ്റ് വട്ടയപ്പം സിംപിളായി വീട്ടിൽ തന്നെ തയ്യാറാക്കാം

അരി പൊടിച്ചും തേങ്ങാപ്പാൽ പിഴിഞ്ഞും സമയം കളയേണ്ട. റവ ഉണ്ടെങ്കിൽ ഇനി വായിലിട്ടാൽ അലിയുന്നത്ര സോഫ്റ്റ് വട്ടയപ്പം സിംപിളായി വീട്ടിൽ തന്നെ തയ്യാറാക്കാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vattayappam Recipe FI

വട്ടയപ്പം | ചിത്രം: ഫ്രീപിക്

നാടൻ കേരളീയ ഭക്ഷണമാണ് വട്ടയപ്പം. ക്രിസ്ത്യൻ വീടുകളിലാണ് അധികവും ഇതി തയ്യാറാക്കാറുള്ളത്. പ്രത്യേകിച്ച് കറികളൊന്നും ഇല്ലാതെ തന്നെ കഴിക്കാം എന്നതാണ് ഇതിൻ്റെ സവിശേഷത. അരിപ്പൊടിയും തേങ്ങാപ്പാലുമാണ് പ്രധാന ചേരുവകളായി വരുന്നത്. ഇവ ഉപയോഗിച്ചു തയ്യാറാക്കുന്ന മാവ് ആവിയൽ വേവിക്കുന്നതാണ് വട്ടയപ്പത്തിൻ്റെ പാചക രീതി. വട്ടത്തിലുള്ള ആകൃതി ആയതിനാലാണ് വട്ടയപ്പം എന്നു വിളിക്കുന്നത്.

Advertisment

Also Read: ഓവൻ ഇല്ലെങ്കിലും ഫ്രൂട്ട് കേക്ക് തയ്യാറാക്കാം, ഇത്രമാത്രം ചെയ്താൽ മതി

എന്നാൽ, അരിപ്പൊടിയും തേങ്ങാപ്പാലും ഇല്ലാതെ വ്യത്യസ്തമായി വട്ടയപ്പം തയ്യാറാക്കാൻ സാധിക്കും. റവ മാത്രം മതി അൽപം എരിവുള്ള ഈ വട്ടയപ്പത്തിന്.  നിമ്മി യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.  

ചേരുവകൾ

  • റവ
  • തൈര്
  • ഇഞ്ചി
  • പച്ചമുളക്
  • പഞ്ചസാര
  • ഉപ്പ്
  • വെള്ളം
  • എണ്ണ
  • കടുക്
  • ജീരകം
  • കറിവേപ്പില
  • ബേക്കിങ് പൗഡർ
Advertisment

Also Read: ഗോതമ്പോ മൈദയോ വേണ്ട, ഇനി ചപ്പാത്തി സോഫ്റ്റും രുചികരവുമാക്കാൻ ഇത് ഒരു കപ്പ് മതി

Also Read: ക്രിസ്പിയായി ദോശ ചുട്ടെടുക്കാം ഒട്ടിപ്പിടിക്കാതെ തന്നെ, ഇങ്ങനെ ചെയ്യൂ

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് റവയെടുത്ത് അര കപ്പ് തൈര് ചേർത്തിളക്കാം.
  • ഇതിലേയ്ക്ക് ചെറിയ കഷ്ണം ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചെടുത്തത് ഒരു ടേബിൾസ്പൂൺ, ഒരു ടീസ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച് മാവ് തയ്യാറാക്കാം.
  • ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടീസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കാം.
  • ഒരു ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ജീരകം, അൽപ്പം കറിവേപ്പില എന്നിവ എണ്ണയിൽ വറുത്തെടുത്ത് മാവിലേയ്ക്കു ചേർക്കുക..
  • ബേക്കിങ് സോഡ ആവശ്യത്തിനു ചേർത്തിളക്കാം.
  • ഒരു പരന്ന പാത്രത്തിൽ അൽപ്പം നെയ്യ് പുരട്ടി മാവ് അതിൽ ഒഴിച്ചു പരത്തിയെടുക്കാം.
  • ആവശ്യമെങ്കിൽ മുകളിലായി അൽപ്പം മുളകുപൊടിയും മല്ലിയിലും ചേർക്കാം.
  • ശേഷം ആവിയിൽ വേവിച്ചെടുക്കുക. ഇഷ്ടാനുസരണം മുറിച്ചു കഴിക്കാം.

Read More: പ്രതിരോധശേഷി വർധിപ്പിക്കാം, ദിവസം രാവിലെ ഇത് ഒരെണ്ണം കഴിക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: