scorecardresearch

നെയ്യപ്പം സോഫ്റ്റാകും മാവിലേയ്ക്ക് ഇതു കൂടി ചേർക്കാം

നല്ല സോഫ്റ്റായി നെയ്യപ്പം ഉണ്ടാക്കാൻ മാവ് തയ്യാറാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

നല്ല സോഫ്റ്റായി നെയ്യപ്പം ഉണ്ടാക്കാൻ മാവ് തയ്യാറാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

author-image
WebDesk
New Update
Neyyappam Recipe FI

നെയ്യപ്പം | ചിത്രം: മൈ കിച്ചൺ ഡിലൈറ്റ്

കേരളത്തിൻ്റെ തനത് പലഹാരങ്ങളിൽ പ്രധാനപ്പെട്ട ഒരിടമുണ്ട് നെയ്യപ്പത്തിന്. ഉൽസവങ്ങൾക്കും വിശേഷാവസരങ്ങൾക്കും സദ്യകൾക്കുമെല്ലാം നെയ്യപ്പം ഒരു അവിഭാജ്യ ഘടകമാണ്. ഉള്ളിൽ നല്ല മൃദുവായി, പുറത്ത് ചെറുതായി മൊരിഞ്ഞ്, നെയ്യിൻ്റെയും ശർക്കരയുടെയും സ്വാഭാവികമായ മധുരവും സുഗന്ധവും ഒത്തുചേരുമ്പോൾ നെയ്യപ്പം നൽകുന്ന രുചി അനുഭവം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

Advertisment

Also Read: കട്ലറ്റ് ക്രിസ്പിയായി വറുത്തെടുക്കാം, ഇതുപയോഗിച്ച് മാവ് തയ്യാറാക്കൂ

നമ്മളിൽ പലർക്കും നെയ്യപ്പം ഉണ്ടാക്കുമ്പോൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് അത് വേണ്ടത്ര മൃദുവായി കിട്ടുന്നില്ല എന്നത്. ചിലപ്പോൾ കട്ടിയായി പോകുകയോ, വേണ്ടത്ര പൊങ്ങി വരാതിരിക്കുകയോ ചെയ്തേക്കാം. നല്ല സോഫ്റ്റായി നെയ്യപ്പം ഉണ്ടാക്കാൻ മാവ് തയ്യാറാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 

ചേരുവകൾ

  • അരിപ്പൊടി
  • മൈദ
  • റവ 
  • ഏലയ്ക്ക
  • ജീരകം
  • ഉപ്പ്
  • ശർക്കര
  • പഴം
  • നെയ്യ്
  • എണ്ണ

Also Read: ദോശയും ചപ്പാത്തിയുമല്ല, ഇനി 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ ഒരു മുട്ട മതി

Advertisment

Also Read: നാവിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റ് ഈ പുട്ട് ഒരു തവണ കഴിച്ചാലും കൊതിതീരില്ല

തയ്യാറാക്കുന്ന വിധം

  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അര കപ്പ് ശർക്കരയും, കാൽ കപ്പ് വെള്ളവും ചേർത്തിളക്കി ശർക്കര ലായനി തയ്യാറാക്കാം.
  • ഒരു ബൗളിലേയ്ക്ക് രണ്ട് കപ്പ് അരിപ്പൊടി, ഒരു കപ്പ്  മൈദ, കാൽ കപ്പ് റവ, അൽപ്പം ഏലയ്ക്ക പൊടിച്ചത്, ജീരകം പൊടിച്ചത്, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർക്കാം.
  • അതിലേയ്ക്ക് തയ്യാറാക്കിയ ശർക്കര ലായനി കൂടി ചേർത്തിളക്കാം.
  • നന്നായി പഴുത്ത പഴം കാൽ കപ്പ് വെള്ളം ചേർത്ത് അരച്ചതും, ഒരു ടേബിൾസ്പൂൺ നെയ്യും കൂടി ഇതിലേയ്ക്കു ചേർത്തിളക്കാം.
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ചു ചൂടാക്കി മാവ് ഒഴിച്ച് നെയ്യപ്പം  വറുത്തെടുക്കാം.

Read More: കുറച്ച് എണ്ണയിൽ കൂടുതൽ ക്രിസ്പിയായി പൂരി വറുത്തെടുക്കാം, ഇതുപയോഗിച്ച് മാവ് തയ്യാറാക്കൂ

Food Recipe Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: