scorecardresearch

നാവിലിട്ടാൽ അലിയുന്നത്ര സോഫ്റ്റ് പുട്ടിന് അരിപ്പൊടി മാത്രം പോര, ഈ റെസിപ്പി ട്രൈ ചെയ്യൂ

പുട്ട് മൃദുവായി കിട്ടുന്നതിന് അതിൻ്റെ മാവ് തയ്യാറാക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഈ വിദ്യ ട്രൈ ചെയ്തു നോക്കൂ

പുട്ട് മൃദുവായി കിട്ടുന്നതിന് അതിൻ്റെ മാവ് തയ്യാറാക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഈ വിദ്യ ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Puttu Recipe FI

പുട്ട് | ചിത്രം: ഫ്രീപിക്

കേരളീയരുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് പുട്ട്. തേങ്ങയും പുട്ടുപൊടിയും ചേർന്ന് ആവിയിൽ വേവിച്ചെടുക്കുന്ന ഈ വിഭവം രുചിയിലും ആരോഗ്യത്തിലും മുൻപന്തിയിലാണ്. എങ്കിലും, പലപ്പോഴും വീട്ടിൽ പുട്ട് ഉണ്ടാക്കുമ്പോൾ അത് കട്ടിയായി പോകുകയോ അല്ലെങ്കിൽ പൊടിഞ്ഞ് പോവുകയോ ചെയ്യാറുണ്ട്. പുട്ട് മൃദുവായി ഇരിക്കുക എന്നുള്ളതാണ് അതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. 

Advertisment

Also Read: അരികു മൊരിഞ്ഞ പാലപ്പം വേണോ? മാവിലേയ്ക്ക് ഇത് ചേർക്കാം 

പുട്ട് മൃദുവായി കിട്ടുന്നതിന് അതിൻ്റെ മാവ് തയ്യാറാക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇതിന് ശരിയായ അളവിൽ വെള്ളം ചേർത്ത്, പുട്ടുപൊടി നനച്ചെടുക്കുക, ഒപ്പം ഒരു ചേരുവ കൂടി ഉൾപ്പെടുത്തിയാൽ നാവിലിട്ടാൽ അലിയുന്നത്ര സോഫ്റ്റും രുചികരവുമായ പുട്ട് റെഡി. 

Also Read: റവ വേണ്ട, ഈ പൊടി ഒരു കപ്പുണ്ടെങ്കിൽ ഇനി ഉപ്പുമാവ് കൂടുതൽ രുചികരവും പോഷകസമൃദ്ധവുമാക്കാം

ചേരുവകൾ

  • കപ്പ 
  • ഉപ്പ് 
  • അരിപ്പൊടി 

Also Read: നാവിലിട്ടാൽ അലിഞ്ഞു പോകുന്ന വട്ടയപ്പം, ഇങ്ങനെ പാകം ചെയ്യൂ

Also Read: അരികു മൊരിഞ്ഞ പാലപ്പം വേണോ? മാവിലേയ്ക്ക് ഇത് ചേർക്കാം

തയ്യാറാക്കുന്ന വിധം

  • 600 ഗ്രാം പച്ചകപ്പ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ഗ്രേറ്റ് ചെയ്തോ അല്ലെങ്കിൽ പൊടിച്ചോ ഒരു ബൗളിലേയ്ക്കു മാറ്റാം. 
  • ഇതിലേയ്ക്ക് അര ടേബിൾസ്പൂൺ ഉപ്പ് ചേർത്തിളക്കാം.
  • അഞ്ച് മിനിറ്റ് കഴിഞ്ഞ് വെള്ളം കളഞ്ഞെടുത്ത് കാൽ കപ്പ് അരിപ്പൊടി കൂടി ചേർത്തിളക്കാം.
  • പുട്ട് തയ്യാറാക്കുന്നതു പോലെ തന്നെ തേങ്ങ ചിരകിയതും കപ്പയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കാം. 

Read More: അരിയും ഉഴുന്നും ഗോതമ്പും വേണ്ട, പൂപോലെ സോഫ്റ്റ് ദോശ ചുട്ടെടുക്കാൻ ഇത് ഒരു കപ്പ് മതി

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: