scorecardresearch

പഞ്ഞിപോലുള്ള കുബ്ബൂസ് ചുട്ടെടുക്കാൻ ഇത്രമാത്രം ചെയ്താൽ മതി

സ്ഥിരമായി ചപ്പാത്തി കഴിച്ചു മടുത്തോ? എങ്കിൽ ഇടയ്ക്ക് ഈ കുബ്ബൂസ് ട്രൈ ചെയ്തു നോക്കൂ

സ്ഥിരമായി ചപ്പാത്തി കഴിച്ചു മടുത്തോ? എങ്കിൽ ഇടയ്ക്ക് ഈ കുബ്ബൂസ് ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kuboos  Recipe FI

കുബ്ബൂസ്

അറബ് രാജ്യങ്ങളിലെ ഭക്ഷണമേശകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരവിഭാജ്യ ഘടകമാണ് കുബൂസ്. നാം ഏറ്റവും ഇഷ്ടപ്പെടുന്ന ഷവർമ, ഹമ്മസ്, ഫലാഫെൽ, കബാബ് തുടങ്ങിയ വിഭവങ്ങളുടെയെല്ലാം രുചി പൂർണ്ണമാക്കാൻ ഈ പരന്ന റൊട്ടിക്ക് പ്രത്യേക പങ്കുണ്ട്. എന്നാൽ വിപണിയിൽ നിന്ന് വാങ്ങുന്ന കുബൂസിന് എത്രത്തോളം ഗുണമേന്മയുണ്ടെന്ന് നമുക്കറിയില്ല. മാത്രമല്ല, അതിന്റെ ഫ്രഷ്നെസ്സും മൃദുത്വവും പെട്ടെന്ന് നഷ്ടപ്പെടുകയും ചെയ്യും.

Advertisment

Also Read: പഞ്ഞിക്കെട്ടു പോലുള്ള ഇടിയപ്പം വേണോ? അരിപ്പൊടിക്കു പകരം ഇതുപയോഗിച്ച് മാവ് തയ്യാറാക്കാം

നിങ്ങൾ വീട്ടിൽ തന്നെ ഏറ്റവും മികച്ചതും ആരോഗ്യകരവുമായ കുബൂസ് ഉണ്ടാക്കുന്ന രീതി പഠിക്കുന്നത് വളരെ ഉപകാരപ്രദമാണ്. വായിലിട്ടാൽ അലിഞ്ഞുപോകുന്നത്ര സോഫ്റ്റായ കുബൂസ് ഉണ്ടാക്കുന്നത് ഒരു വലിയ പ്രക്രിയയായി തോന്നാമെങ്കിലും, ഇതിന് വലിയ പ്രയാസമൊന്നുമില്ല. ഷെഫ്ന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അത് എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടുത്തി തരുന്നു.

Also Read: ഗോതമ്പ് പൊടി വേണ്ട, ചപ്പാത്തി ഒരു തവണ​ ഇങ്ങനെ ചുട്ടെടുക്കൂ

ചേരുവകൾ

  • മൈദ- 11/2 കപ്പ്
  • ഇൻസ്റ്റൻ്റ് യീസ്റ്റ്- 1/2 ടേബിൾസ്പൂൺ
  • പഞ്ചസാര- 1/2 ടേബിൾസ്പൂൺ
  • തൈര്- 1 ടേബിൾസ്പൂൺ
  • സൺഫ്ലവർ ഓയിൽ- 1 ടേബിൾസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • വെള്ളം - ആവശ്യത്തിന്
Advertisment

Also Read: ഒരു കപ്പ് സോയ ഉണ്ടോ? എങ്കിൽ ദോശ മാവ് ഇങ്ങനെ അരച്ചെടുക്കൂ

Also Read: ഇനി ദിവസവും പ്രോട്ടീൻ സമ്പന്നമായ ദോശ കഴിക്കാം, ഇതൊരു കഷ്ണം ചേർത്ത് മാവ് തയ്യാറാക്കൂ

തയ്യാറാക്കുന്ന വിധം

  • ഇളം ചൂടുവെള്ളത്തിൽ പഞ്ചസാരയും യീസ്റ്റും ചേർത്തു മാറ്റി വയ്ക്കാം.
  • യീസ്റ്റ് പുളിച്ചു വന്നതിനു ശേഷം മൈദയിലേയ്ക്കു ചേർക്കാം.
  • ആവശ്യത്തിന് ഉപ്പും വെള്ളവും തൈരും ചേർത്തു മാവ് തയ്യാറാക്കാം.
  • ചപ്പാത്തി മാവിനേക്കാളും സേഫ്റ്റായി അത് കുഴച്ചു വയ്ക്കാം.
  • അതിലേയ്ക്ക് എണ്ണ കൂടി ചേർത്തു വീണ്ടും മയത്തിൽ കുഴയ്ക്കുക.
  • കുറച്ചു എണ്ണ കൂടി പുരട്ടി രണ്ടു മണിക്കൂർ നേരം മാറ്റി വെയ്ക്കാം. ഇതിൽ നിന്നും കുറച്ച് മാവ് എടുത്ത് ചെറിയ ഉരുളകളാക്കാം.
  • ചപ്പാത്തിയേക്കാൾ കട്ടിയിൽ ഉരുളകൾ പരത്താം.
  • ഒരു പാൻ അടുപ്പിൽ വച്ച് പരത്തിയ മാവ് ചുട്ടെടുക്കാം. കുബ്ബൂസ് തയ്യാറായിരിക്കുന്നു. 

Read More: ബാക്കി വരുന്ന ബ്രെഡ് മതി ഈ രുചിയൂറും വിഭവങ്ങൾ തയ്യാറാക്കാൻ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: