/indian-express-malayalam/media/media_files/2025/11/26/puttu-recipe-fi-1-2025-11-26-09-47-44.jpg)
പുട്ട് | ചിത്രം: ഫ്രീപിക്
കേരളീയരുടെ ഇഷ്ട വിഭവങ്ങളിൽ മുൻപന്തിയിലാണ് പുട്ട്. അരിപ്പൊടിയിൽ ഉണ്ടാക്കുന്ന പരമ്പരാഗതമായ പുട്ട് ഏറെ രുചികരമാണെങ്കിലും, ആരോഗ്യകരമായ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്ക് എപ്പോഴും പുതിയ വഴികൾ തേടേണ്ടതുണ്ട്. ഈ തിരക്കിട്ട ജീവിതശൈലിയിൽ, പോഷകമൂല്യം കൂടിയ പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
Also Read: ദോശയും ചപ്പാത്തിയുമല്ല, ഇനി 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ ഒരു മുട്ട മതി
അതിലൊന്നാണ്, സൂപ്പർഫുഡ് എന്നറിയപ്പെടുന്ന മുരിങ്ങയിലയും നാരുകൾ ധാരാളമടങ്ങിയ ഓട്‌സും ചേർത്ത് തയ്യാറാക്കുന്ന മുരിങ്ങ-തേങ്ങ-ഓട്‌സ് പുട്ട്. പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ് മുരിങ്ങയില. ഓട്‌സ് ആകട്ടെ ദഹനത്തെ സഹായിക്കുകയും കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യും. ഇവ രണ്ടും ചേർന്ന്, പരമ്പരാഗത പുട്ടിന് ഒരു പുതിയ ആരോഗ്യപരമായ തലം നൽകുന്നു.
ഈ പുട്ട് രുചിയിൽ ഒട്ടും പിന്നിലല്ല. തേങ്ങയുടെ സ്വാഭാവികമായ മധുരവും മുരിങ്ങയുടെ തനതായ ഗുണങ്ങളും ഓട്‌സിന്റെ മൃദുത്വവും ചേരുമ്പോൾ ഇത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയങ്കരമാകും. കൂടാതെ, ഇത് സാധാരണ പുട്ടിനെക്കാൾ കൂടുതൽ സമയം വയറു നിറഞ്ഞതായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
Also Read: നാവിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റ്, ഇനി പുട്ട് ഒരു തവണ ഇങ്ങനെ തയ്യാറാക്കൂ
ചേരുവകൾ
- മുരിങ്ങയില
- തേങ്ങ
- ഓട്സ്
- ഉപ്പ്
- നെയ്യ്- ആവശ്യമെങ്കിൽ
- പഴം- ആവശ്യമെങ്കിൽ
- പഞ്ചസാര അല്ലെങ്കിൽ ശർക്കര- ആവശ്യമെങ്കിൽ
Also Read: അരികു മൊരിഞ്ഞ നല്ല സോഫ്റ്റ് പാലപ്പം വേണോ? എങ്കിൽ ഒരു തവണ മാവ് ഇങ്ങനെ അരച്ചെടുക്കാം
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് മുരിങ്ങയില, തേങ്ങ ചിരകിയത്, ഓട്സ് എന്നിവയെടുക്കാം.
- അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിച്ച് 15 മിനിറ്റ് മാറ്റി വയ്ക്കാം. ശേഷം ഇവ നന്നായി പൊടിച്ചെടുക്കാം. 15 മിനിറ്റ് ഇത് അടച്ചു വയ്ക്കാം.
- പുട്ട് കുടത്തിൽ വെള്ളം നിറച്ച് അടുപ്പിൽ വയ്ക്കാം. ഇതേ സമയം പുട്ടി കുറ്റിയിൽ കുറച്ച് തേങ്ങ ചിരകിയതു ചേർക്കാം.
- ശേഷം പൊടിച്ചെടുത്ത മാവ് ചേർക്കാം. മുകളിൽ കുറച്ച് തേങ്ങ ചിരകിയതും വച്ച് അടച്ച് പുട്ട് കുടത്തിലേയ്ക്കു മാറ്റി ആവിയിൽ വേവിച്ചെടുക്കാം.
- വെന്ത പുട്ട് ഒരു പാത്രത്തിലേയ്ക്കു മാറ്റാം. ഇതിലേയ്ക്ക് പഞ്ചസാരയോ ശർക്കര പൊടിച്ചതോ പഴമോ ചേർത്ത് കഴിച്ചു നോക്കൂ.
Read More: ഗോതമ്പ് പൊടിയിൽ ഇതിലൊന്നു ചേർത്ത് കുഴയ്ക്കൂ, ചപ്പാത്തി പഞ്ഞി പോലെ സോഫ്റ്റാകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us