/indian-express-malayalam/media/media_files/2025/11/13/left-over-rice-chapati-fi-2025-11-13-13-36-16.jpg)
ചപ്പാത്തി
ചപ്പാത്തിയും, ദോശയും സ്ഥിരമായി കഴിച്ച് മടുത്തോ?. എങ്കിൽ ഗുജറാത്ത് സ്റ്റൈലിലൊരു ബ്രെഡ് വിഭവം പരീക്ഷിച്ചു നോക്കൂ. തേപ്ല എന്നാണ് പ്രാദേശികമായി ഇത് അറിയപ്പെടുന്നത്. അരിപ്പൊടിയാണ് ഇതിൻ്റെ പ്രധാന ചേരുവ. എന്നാൽ അരിപ്പൊടി തന്നെ വേണമെന്ന് നിർബന്ധമില്ല ചേറ് ബാക്കി വന്നാൽ അൽപ്പം മസാലപ്പൊടികൾ കൂടി ചേർത്ത് മാവ് തയ്യാറാക്കിക്കോളൂ. രാവിലെയോ രാത്രിയോ എപ്പോൾ വേണമെങ്കിലും കഴിക്കാവുന്ന ചോറ് കൊണ്ടുള്ള ഗുജറാത്ത് സ്റ്റൈൽ ചപ്പാത്തി തയ്യാറാക്കാം ഇനി ഇൻസ്റ്റൻ്റായി. തേപ്ലയുടെ റെസിപ്പി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുർവി ഷാ ആണ് പരിചയപ്പെടുത്തുന്നത്.
Also Read: പുട്ട് ഇതാണേൽ ഇനി പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല
ചേരുവകൾ
- ചോറ്
- തൈര്
- അരിപ്പൊടി
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- മല്ലിപ്പൊടി
- അയമോദകം
- ഉപ്പ്
- എണ്ണ
- മല്ലിയില
- വെള്ളം
Also Read: പഞ്ഞിക്കെട്ടു പോലുള്ള ഈ കുഞ്ഞൻ ഇഡ്ഡലി ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിതോന്നും
Also Read: പൂപോലുള്ള അപ്പം വേണോ? മാവ് അരയ്ക്കുമ്പോൾ ഇത് ഒരു കപ്പ് ചേർത്താൽ മതി
തയ്യാറാക്കുന്ന വിധം
- ബാക്കി വന്ന ചേറിലേയ്ക്ക് അൽപം തൈരും ചേർത്തിളക്കി യോജിപ്പിക്കാം.
- ഇതിലേയക്ക് കുറച്ച് അരിപ്പൊടി കൂടി ചേർക്കാം.
- അൽപം മഞ്ഞൾപ്പൊടി, എരിവനനുസരിച്ച് മുളകുപൊടി, മല്ലിപ്പൊടി, അയമോദകം, ഉപ്പ്, എണ്ണ എന്നിവയും ചേർത്തിളക്കാം.
- കുറച്ച് വെള്ളം കൂടി ചേർത്ത് കുഴച്ച് മാവ് തയ്യാറാക്കി മാറ്റി വെയ്ക്കാം
- ഇതിൽ നിന്നും ആവശ്യത്തിന് മാവ് എടുത്ത് ചപ്പാത്തി പരത്താം.
- പാൻ​ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി ചപ്പാത്തി ചുട്ടെടുക്കാം.
Read More: ഇത് ഒരു തുള്ളി മതി, ചപ്പാത്തി പഞ്ഞി പോലെ സോഫ്റ്റാകും പൊങ്ങി വരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us