scorecardresearch

ചപ്പാത്തി സോഫ്റ്റായി ചുട്ടെടുക്കാം, ഒരു തുള്ളി എണ്ണ പോലും ചേർക്കാതെ

എത്ര ശ്രമിച്ചിട്ടും ചപ്പാത്തി ചുട്ടെടുക്കുമ്പോൾ കല്ലുപോലെയാകുന്നുണ്ടോ? എങ്കിൽ ഒരു തവണ ഇങ്ങനെ ട്രൈ ചെയ്യൂ

എത്ര ശ്രമിച്ചിട്ടും ചപ്പാത്തി ചുട്ടെടുക്കുമ്പോൾ കല്ലുപോലെയാകുന്നുണ്ടോ? എങ്കിൽ ഒരു തവണ ഇങ്ങനെ ട്രൈ ചെയ്യൂ

author-image
WebDesk
New Update
Soft Chapati FI

ചപ്പാത്തി | ചിത്രം: ഫ്രീപിക്

ദോശയും ഇഡ്ഡലിയും വിട്ട് ചപ്പാത്തി പോലെയുള്ളവയിലേയ്ക്ക് നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റ് വഴിമാറി തുടങ്ങിയോ? നല്ല സോഫ്റ്റ് ചപ്പാത്തി ചുട്ടെടുക്കുക എന്നത് പ്രയാസമേറെയുള്ള കാര്യമാണ്. എത്ര നന്നായി കുഴച്ചെടുത്താലും അത് മയത്തിൽ കിട്ടില്ല. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളെ സഹായിച്ചേക്കാവുന്ന ചില വിദ്യകളുണ്ട്. ഒട്ടും എണ്ണ ചേർക്കാതെ വളരെ എളുപ്പം ചപ്പാത്തി ചുട്ടെടുക്കാൻ ഒരു വിദ്യ പരിചയപ്പെടാം. 

Advertisment

Also Read: അമിതമായി പുളിച്ചു പോകില്ല, അപ്പത്തിനുള്ള മാവ് ഇങ്ങനെ സൂക്ഷിക്കാം

ചേരുവകൾ

  • ഗോതമ്പ് പൊടി- 3 കപ്പ്
  • ഉപ്പ്- 1 ടീസ്പൂൺ
  • വെള്ളം- ആവശ്യത്തിന്
  • നെയ്യ്

Also Read: പഞ്ഞിക്കെട്ടു പോലുള്ള ഇടിയപ്പം കിട്ടാൻ മാവ് ഇങ്ങനെ കുഴച്ചെടുക്കൂ

Also Read: ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആരും മടികാണിക്കില്ല, ഈ വിദ്യ പ്രയോഗിക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ച് അൽപം വെള്ളം നിറച്ച് ചൂടാക്കാം.
  • അതിലേയ്ക്ക് ഒരു ടീസ്പൂൺ​ ഉപ്പ് ചേർക്കാം.
  • ശേഷം അടുപ്പണച്ച് അതിലേയ്ക്ക് മൂന്ന് കപ്പ് ഗോതമ്പ് പൊടി ചേർത്തിളക്കാം.
  • തണുത്തതിനു ശേഷം ഒരു സ്പൂൺ നെയ്യ് ഒഴിച്ച് കൈ ഉപയോഗിച്ച് ഇത് നന്നായി കുഴച്ചെടുക്കാം.
  • ശേഷം ചെറിയ ഉരുളകളാക്കി അൽപ സമയം അടച്ചു വയ്ക്കാം.
  • ഇനി കട്ടി കുറച്ച് പരത്തിയെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് പരത്തിയെടുത്ത ചപ്പാത്തി വച്ചു ചുട്ടു നോക്കൂ. 

Read More: ദോശ മാവ് തയ്യാറാക്കാൻ അരിയും ഉഴുന്നും വേണ്ട, ഇനി ഒരു കപ്പ് റവ മതി

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: