/indian-express-malayalam/media/media_files/2025/11/29/coconut-puttu-fi-2025-11-29-12-21-59.jpg)
തേങ്ങാപ്പുട്ട്
അരിപ്പൊടി അല്ലെങ്കിൽ ഗോതമ്പ് പൊടി, പുട്ട് തയ്യാറാക്കാൻ ഇവയിൽ ഏതെങ്കിലും ആവശ്യമാണ്. എന്നാൽ ഇവ രണ്ടും വേണ്ടാത്ത തേങ്ങാപ്പുട്ട് കഴിച്ചിട്ടുണ്ടോ?. പേരു പോലെ തന്നെ തേങ്ങ മാത്രം മതി. തേങ്ങയുടെ കട്ടിയുള്ള പാൽ തിളപ്പിച്ച് എണ്ണ വേർപെടുത്തി എടുത്തതിനു ശേഷം ബാക്കി വരുന്ന പൊടിയാണ് ഇതിലെ പ്രധാന ചേരുവ. അത് ആവിയിൽ വേവിച്ചെടുക്കേണ്ട കാര്യമില്ല. തേങ്ങാപ്പാലിൻ്റെ ഈ പൊടി കൊണ്ട് എങ്ങനെ പുട്ട് തയ്യാറാക്കാം എന്ന് ഷംബ്നം തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നു.
Also Read: ഗോതമ്പോ മൈദയോ വേണ്ട, ഇനി ചപ്പാത്തി സോഫ്റ്റും രുചികരവുമാക്കാൻ ഇത് ഒരു കപ്പ് മതി
ചേരുവകൾ
- തേങ്ങ
- കശുവണ്ടി
- ജീരകം
- ഏലയ്ക്ക
- ശർക്കര
Also Read: സ്ഥിരമായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാറില്ലേ? എങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ ഓർത്തോളൂ
Also Read: പെട്ടെന്നുണ്ടാക്കാം സൂപ്പർ സോഫ്റ്റ് ഇഡ്ഡലി, അരിയും ഉഴുന്നും ആവശ്യമില്ല
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് നന്നായി തിളപ്പിക്കാം.
- തേങ്ങാപ്പാൽ തിളച്ച് എണ്ണ തെളിഞ്ഞു വരുമ്പോൾ അടുപ്പണക്കാം.
- എണ്ണ അരിച്ചെടുക്കുക. ബാക്കി വന്ന തേങ്ങാപ്പാൽ പൊടി മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം.
- അൽപം കശുവണ്ടി നന്നായി പൊടിച്ചത് അതിലേക്കു ചേർക്കാം.
- ജീരകപ്പൊടി, ഏലയ്ക്ക പൊടിച്ചത്, ശർക്കര പൊടിച്ചത് എന്നിവ ചേർത്തിളക്കിയെടുക്കാം.
- ചെറിയ ഗ്ലാസിലേക്ക് അതു മാറ്റി പുട്ടിൻ്റെ ആകൃതിയിൽ പ്ലേറ്റിൽ വിളമ്പാം.
Read More: പഞ്ഞിക്കെട്ടു പോലുള്ള കേക്കിന് ഇനി ഓവൻ വേണ്ട, ഇഡ്ഡലി പാത്രത്തിൽ തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us