scorecardresearch

ചോറ് കുഴഞ്ഞു പോകില്ല ഒട്ടിപ്പിടിക്കില്ല, വേവിക്കുമ്പോൾ ഇങ്ങനെ ചെയ്യാം

ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിരിയാണിച്ചോറോ സാധാരണ ചോറോ ആകട്ടെ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാൻ ചില അടുക്കള വിദ്യകളുണ്ട്

ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിരിയാണിച്ചോറോ സാധാരണ ചോറോ ആകട്ടെ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാൻ ചില അടുക്കള വിദ്യകളുണ്ട്

author-image
WebDesk
New Update
Cooking Rice Perfectly FI

ചോറ് പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ചിത്രം: ഫ്രീപിക്

മലയാളികളുടെ ഭക്ഷണമേശയിലെ പ്രധാന വിഭവം എന്നും ചോറ് തന്നെയാണ്. എന്നാൽ എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോഴൊക്കെ ചോറ് അമിതമായി വെന്ത് കുഴഞ്ഞുപോകുന്നതോ അല്ലെങ്കിൽ പരസ്പരം ഒട്ടിപ്പിടിക്കുന്നതോ ഒരു പ്രധാന പ്രശ്നമാണ്. പ്രത്യേകിച്ച് അതിഥികൾ വരുമ്പോഴോ ബിരിയാണി പോലുള്ള പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുമ്പോഴോ ചോറ് ഇങ്ങനെ കിട്ടിയാൽ ഏറെ ബുദ്ധിമുട്ടായേക്കാം. 

Advertisment

Also Read: പച്ചക്കായ ഒറ്റ രാത്രി കൊണ്ട് പഴുക്കണോ? ഈ വിദ്യകൾ പരീക്ഷിച്ചു നോക്കൂ

ചിലപ്പോൾ അരിയുടെ ഗുണമേന്മ കുറവായതുകൊണ്ടോ അല്ലെങ്കിൽ പാകം ചെയ്യുന്ന രീതിയിലുള്ള പാകപ്പിഴകൾ കൊണ്ടോ ചോറ് കുഴഞ്ഞുപോകാറുണ്ട്. എന്നാൽ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് പരിഹരിക്കാം. 

അരി നന്നായി കഴുകാം

അരിയിലെ അമിതമായ സ്റ്റാർച്ച് ആണ് ചോറ് ഒട്ടിപ്പിടിക്കാൻ പ്രധാന കാരണം. അതിനാൽ അരി വേവിക്കാൻ വെക്കുന്നതിന് മുൻപ് മൂന്നോ നാലോ തവണ നന്നായി കഴുകുക. കഴുകുന്ന വെള്ളത്തിലെ വെള്ളനിറം മാറി തെളിഞ്ഞ വെള്ളം വരുന്നത് വരെ കഴുകുന്നത് ചോറിലെ പശപശപ്പ് കുറയ്ക്കാൻ സഹായിക്കും.

Also Read: പച്ചക്കറികൾ കൂടുതൽ രുചികരമാകും, ഇങ്ങനെ ചെയ്തെടുക്കൂ

നാരങ്ങാനീരോ വിനാഗിരിയോ ചേർക്കാം

ചോറ് വേവിക്കുന്ന വെള്ളത്തിലേക്ക് അര ടീസ്പൂൺ നാരങ്ങാനീരോ അല്ലെങ്കിൽ അല്പം വിനാഗിരിയോ ചേർക്കാം. ഇത് ചോറ് ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കുക മാത്രമല്ല, ചോറിന് നല്ല വെളുത്ത നിറം നൽകുകയും ചെയ്യും. നാരങ്ങയുടെ രുചി ചോറിൽ കലരുകയുമില്ല.

അല്പം എണ്ണയോ നെയ്യോ ഉപയോഗിക്കാം

വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയോ നെയ്യോ ഒഴിക്കുന്നത് വളരെ ഫലപ്രദമാണ്. ഇത് അരിമണികൾ തമ്മിൽ ഒട്ടിപ്പിടിക്കുന്നത് തടയുകയും ചോറിന് നല്ല തിളക്കവും സ്വാദും നൽകുകയും ചെയ്യുന്നു.

Also Read: മൈദ വേണ്ട, ഒരു കപ്പ് അരിപ്പൊടിൽ ചുട്ടെടുക്കാം ഹോട്ടൽ സ്റ്റൈൽ റുമാലി റൊട്ടി

പാകം കഴിഞ്ഞാലുടൻ തവി കൊണ്ട് ഇളക്കരുത്

ചോറ് വെന്തു കഴിഞ്ഞാൽ ഉടൻ തന്നെ വലിയ തവി ഇട്ട് ഇളക്കുന്നത് ഒഴിവാക്കുക. ഇത് അരിമണികൾ പൊട്ടിപ്പോകാൻ കാരണമാകും. ചൂടാറിയ ശേഷം ഒരു ഫോർക്ക്  ഉപയോഗിച്ച് പതുക്കെ ഇളക്കി കൊടുക്കുന്നത് ചോറ് ഉതിർന്നു കിട്ടാൻ സഹായിക്കും.

വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കാം

അരിയുടെ ഇനത്തിനനുസരിച്ച് വെള്ളം ചേർക്കാൻ ശ്രദ്ധിക്കണം. വെള്ളം അധികമായാൽ ചോറ് കുഴഞ്ഞുപോകാൻ സാധ്യതയുണ്ട്. കഞ്ഞി വെള്ളം ഊറ്റിക്കളയുന്ന രീതിയിലാണ് നിങ്ങൾ ചോറ് വെക്കുന്നതെങ്കിൽ, അരി മുക്കാൽ ഭാഗം വേവാകുമ്പോൾ തന്നെ വാർക്കാൻ ശ്രദ്ധിക്കുക.

Read More: ദഹനാരോഗ്യം മെച്ചപ്പെടുത്താം, പ്രോട്ടീൻ സമ്പന്നമായ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

Recipe Rice Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: