scorecardresearch

ഒരു കഷ്ണം ഇഞ്ചി മതി, ഇനി അടുക്കളയിൽ എലി ശല്യം ഉണ്ടാകില്ല

വീടിനുള്ളിൽ കയറിക്കൂടിയ എലികളെ തുരത്താനുള്ള വഴി അടുക്കളയിലുണ്ട്. ആ പൊടിക്കൈ പരിചയപ്പെടാം

വീടിനുള്ളിൽ കയറിക്കൂടിയ എലികളെ തുരത്താനുള്ള വഴി അടുക്കളയിലുണ്ട്. ആ പൊടിക്കൈ പരിചയപ്പെടാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Prevent Rats FI

എലി ശല്യം കുറയ്ക്കാം | ചിത്രം: ഫ്രീപിക്

വീടുകളിലെ ഒരു വലിയ ശല്യമാണ് എലികൾ. ഇവ സാധനങ്ങൾ നശിപ്പിക്കുക മാത്രമല്ല, നിരവധി രോഗങ്ങൾ പരത്തുകയും ചെയ്യും. എലിയെ തുരത്താൻ വിഷം വെക്കുന്നതും കെണി വെക്കുന്നതും പലപ്പോഴും സുരക്ഷിതമല്ലാത്ത വഴികളാണ്. എന്നാൽ, പ്രകൃതിദത്തമായി എലികളെ തുരത്താൻ സഹായിക്കുന്ന ഒരു മികച്ച വഴിയാണ് ഇഞ്ചി ഉപയോഗിക്കുന്നത്. ഇഞ്ചിയുടെ രൂക്ഷമായ ഗന്ധം എലികൾക്ക് അസഹ്യമാണ്. ഇത് ഉപയോഗിച്ച് എലികളെ എളുപ്പത്തിൽ വീട്ടിൽ നിന്ന് അകറ്റാം.

Advertisment

Also Read: കത്തിയുടെ മൂർച്ച കുറഞ്ഞോ? പുതിയതു വാങ്ങുന്നതിനു പകരം ഇങ്ങനെ ചെയ്തു നോക്കൂ

ഇഞ്ചി നീരും പഞ്ഞിയും

ഇഞ്ചി ചതച്ച് നീരെടുക്കാം. ഇതിൽ പഞ്ഞി മുക്കി വയ്ക്കാം. ശേഷം അടുക്കള ക്യാബിനുകൾ, ജനലിൻ്റെ വശങ്ങൾ, ഫ്രിഡ്ജിൻ്റെ പിൻവശം എന്നിവടങ്ങളിൽ ഈ പഞ്ഞി വയ്ക്കാം. ഇഞ്ചിയുടെ ഗന്ധം കുറയുമ്പോൾ പഞ്ഞി മാറ്റി കൊടുക്കണം. 

Also Read: ഒരു മുറി നാരങ്ങ മതി, ഇനി കൈയ്യിലെ മീൻ മണം കുറയ്ക്കാൻ സോപ്പ് ഉപയോഗിക്കേണ്ട

Advertisment

ഇഞ്ചിയും മറ്റ് സുഗന്ധദ്രവ്യങ്ങളും

ഇഞ്ചി ചതച്ചെടുക്കാം. അതിലേയ്ക്ക് പുതിനയില ചതച്ചതും കറിവേപ്പില പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തുണികളിൽ കെട്ടി എലി ശല്യം ഉള്ള ഇടങ്ങളിൽ വയ്ക്കാം. ഇതിൻ്റെ ഗന്ധം അസഹ്യമായിരിക്കും. ഇത് എലികളെ തുരത്താനുള്ള ഫലപ്രദമായ വിദ്യയാണ്. 

Also Read: ഒരു നുള്ള് മഞ്ഞൾപ്പൊടി മതി, ഇനി അടുക്കളയിൽ ദിവസവും സുഗന്ധം നിറയും

ഉണങ്ങിയ ഇഞ്ചി പൊടി

ഇഞ്ചി ഉണങ്ങി പൊടിച്ചെടുക്കാം. എലി ശല്യമുള്ള ഇടങ്ങളിൽ ഈ പൊടി വിതറാം. ഇത് എലികളെ തുരത്താൻ സഹായിക്കും. 

Read More: അഴുകി പോകില്ല വാടില്ല, ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ ഇതാ ചില എളുപ്പവഴികൾ

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: