മായമില്ലാത്തതും രാസവസ്തുക്കളില്ലാത്തതുമായ ശർക്കര തിരിച്ചറിയാൻ ചില എളുപ്പ വഴികൾ

കടും തവിട്ട് അല്ലെങ്കിൽ കറുപ്പ് നിറമുള്ള ശർക്കര രാസമുക്തമാണ്

jaggery, health, ie malayalam

പഞ്ചസാരെയക്കാൾ ആരോഗ്യഗുണമുളളതും നമ്മുടെയൊക്കെ അടുക്കളയിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ശർക്കര. കടകളിൽ പലതരത്തിലുളള ശർക്കരകൾ ലഭ്യമായതിനാൽ, മായം കലരാത്തതും രാസവസ്തുക്കളില്ലാത്തതുമായ ഏറ്റവും മികച്ചത് എങ്ങനെ തിരഞ്ഞെടുക്കാം?.

ശർക്കരയുടെ പരിശുദ്ധി നിർണ്ണയിക്കാനുളള ലളിതമായ നുറുങ്ങുകൾ ഷെഫ് പങ്കജ് ഭദൂരിയ അടുത്തിടെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വിശദീകരിച്ചിരുന്നു. ”ശർക്കര വൃത്തിയാക്കാൻ സോഡയും ചില രാസവസ്തുക്കളും ഉപയോഗിക്കുന്നു. ശർക്കരയുടെ നിറം കടും തവിട്ട് ആയിരിക്കണം. വെള്ളയോ മഞ്ഞയോ നിറമുളള ശർക്കര രാസമുക്തമാണെന്നതിനെ സൂചിപ്പിക്കുന്നു,” അവർ പറഞ്ഞു.

വെള്ള അല്ലെങ്കിൽ ഇളം തവിട്ട് ശർക്കരയിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിച്ച് മായം ചേർക്കാം. കാൽസ്യം കാർബണേറ്റ്, സോഡിയം ബൈകാർബണേറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭാരം വർധിപ്പിക്കുന്നതിന് ശർക്കര പ്രോസസ്സ് ചെയ്യുമ്പോൾ കാൽസ്യം കാർബണേറ്റ് ചേർക്കുന്നു, സോഡിയം ബൈകാർബണേറ്റ് പോളിഷ്ഡ് ലുക്ക് നൽകുന്നു.

കടും തവിട്ട് അല്ലെങ്കിൽ കറുപ്പ് നിറമുള്ള ശർക്കര രാസമുക്തമാണെന്ന് അവർ പറഞ്ഞു. കാരണം കരിമ്പ് ജ്യൂസ് തിളപ്പിക്കുമ്പോൾ കടും തവിട്ട് അല്ലെങ്കിൽ കറുത്ത ശർക്കര ലഭിക്കും. അതിൽ രാസവസ്തുക്കൾ ചേർക്കുമ്പോൾ വെളുത്തതായി മാറുന്നുവെന്ന് അവർ പറഞ്ഞു.

Read More: പഞ്ചസാരയെക്കാൾ നല്ലത് ശർക്കര; കാരണം ഇതാണ്

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Simple tips to ensure your jaggery is chemical free

Next Story
അരിയും ഉരുളക്കിഴങ്ങുമുണ്ടോ?; സൂപ്പർ ഈസി ബ്രേക്ക് ഫാസ്റ്റ് ഒരുക്കാംrice potato dosa recipe, easy simple breakfast, dosa recipe, simple dosa recipe, ദോശ മാവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com