മാമ്പഴം വാങ്ങാൻ പോകുന്നതിനു മുൻപ് ഓർമ്മിക്കേണ്ട ചില സിംപിൾ ടിപ്‌സ്

മാമ്പഴം വാങ്ങാനായി പോകുമ്പോൾ ഈ സൂത്രവിദ്യകൾ നിങ്ങൾക്ക് ഏറെ ഗുണം ചെയ്യും

mango, health, ie malayalam

മാന്പഴക്കാലം എത്തിയതോടെ വിപണിയിൽ വിവിധയിനം മാമ്പഴങ്ങളാൽ നിറഞ്ഞിട്ടുണ്ട്. പക്ഷേ, പലപ്പോഴും മാമ്പഴം വാങ്ങി വീട്ടിലെത്തുമ്പോൾ ആയിരിക്കും നിരാശരാകാറുളളത്. പുറം ഭാഗത്ത് ഒരു കുഴപ്പവുമില്ലെങ്കിലും മാമ്പഴത്തിന്റെ അകം ഭാഗം ചിലപ്പോൾ കേടുളളതാകാം. ചില മാമ്പഴങ്ങൾക്ക് മധുരവും ഉണ്ടാകില്ല. ഇത്തരം അനുഭവം നമുക്കൊക്കെ ഉണ്ടായിട്ടുണ്ടാവും.

ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ ഷെഫ് കുണാൽ കപൂർ ചില എളുപ്പ വഴികൾ പങ്കുവച്ചിട്ടുണ്ട്. അടുത്ത തവണ മാമ്പഴം വാങ്ങാനായി പോകുമ്പോൾ ഈ സൂത്രവിദ്യകൾ നിങ്ങൾക്ക് ഏറെ ഗുണം ചെയ്യും.

ഇത് മാമ്പഴ സീസണാണ്, ഫ്രഷ് ആയതും രുചിയുള്ളതുമായ മാമ്പഴം എങ്ങനെ വാങ്ങാമെന്ന് ഒരാൾ അറിഞ്ഞിരിക്കണം. മാമ്പഴത്തിന് നല്ല മണവും നല്ല പഴുത്തതുമാണെന്ന് ഉറപ്പുണ്ടെങ്കിൽ വാങ്ങിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

മാമ്പഴത്തിന്റെ പുറം ഭാഗത്ത് കറുപ്പും ബ്രൗണും നിറത്തിലുളള പാടുകളുണ്ടെങ്കിൽ അവ വാങ്ങരുത്. മാമ്പഴത്തിന്റെ നിറം നോക്കി അവ നല്ലതാണെന്ന് വിലയിരുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചില മാമ്പഴങ്ങൾക്ക് പച്ചനിറമാണെങ്കിലും അവയ്ക്ക് മധുരമുണ്ടാകും, എന്നാൽ ചിലതിന് മഞ്ഞനിറമാണെങ്കിലും പുളിപ്പുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മാമ്പഴക്കാലം പെട്ടെന്ന് തന്നെ അവസാനിക്കും. അതിനാൽ മാമ്പഴം കൊണ്ടുളള വിവിധ വിഭവങ്ങൾ തയ്യാറാക്കിയാൽ സീസൺ കഴിഞ്ഞാലും മാമ്പഴം ആസ്വദിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Read more

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Simple tips and tricks to keep in mind while purchasing mangoes534266

Next Story
രാമനാട്ടുകര സ്വർണക്കടത്ത്: അർജുൻ ആയങ്കി ഉപയോഗിച്ച കാർ കണ്ടെടുത്തുRamanattukara Accident, Ramanattukara Gold Smuggling, Gold Smuggling, Ramanattukara, Kannur, DYFI, Arjun Ayanki, Akash Thillankeri, C Sajesh, M Shajir, Kannur Dyfi, CPIM, സിപിഐഎം, ഡിവൈഎഫ്ഐ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com