കടകളിൽനിന്നും നമ്മൾ വാങ്ങിക്കുന്ന പല സാധനങ്ങളിലും മായം കലരാനുള്ള സാധ്യതയുണ്ട്. പോഷകസമൃദ്ധമായ ഒരു ധാന്യമാണ് റാഗി അല്ലെങ്കിൽ ഫിംഗർ മില്ലറ്റ്. റാഗിയിൽ റോഡാമൈൻ ഉപയോഗിച്ച് മായം ചേർത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. റാഗിയിൽ മായം കലർന്നിട്ടുണ്ടോ എന്നു കണ്ടുപിടിക്കാനുള്ള എളുപ്പ വഴി ട്വീറ്റ് ചെയ്തിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI).
- ഒരു കോട്ടൺ ബോൾ എടുത്ത് വെള്ളത്തിലോ എണ്ണയിലോ മുക്കിവയ്ക്കുക.
- ഒരു പാത്രത്തിൽ റാഗി എടുത്ത് കോട്ടൺ ബോൾ ഉപയോഗിച്ച് റാഗിയിൽ മുക്കുക
- മായം കലരാത്ത റാഗിയിൽ പുരട്ടുമ്പോൾ കോട്ടൺ ബോൾ നിറം മാറില്ല
- റാഗിയിൽ മായം കലർന്നിട്ടുണ്ടെങ്കിൽ കോട്ടൺ ബോൾ ചുവപ്പ് നിറമാകും
Read More: മുളകു പൊടിയിൽ മായം കലർന്നിട്ടുണ്ടോ? കണ്ടുപിടിക്കാൻ എളുപ്പ വഴി