നമ്മുടെയൊക്കെ അടുക്കളിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് കുരുമുളക്. പക്ഷേ, നിങ്ങൾ ഉപയോഗിക്കുന്ന കുരുമുളക് ശുദ്ധമാണെന്നതിന് ഉറപ്പൊന്നുമില്ല. കുരുമുളകിൽ മായം കലരാനുള്ള സാധ്യതയുണ്ട്. അങ്ങനെയുണ്ടെങ്കിൽ നിങ്ങൾക്ക് അത് എളുപ്പത്തിൽ കണ്ടുപിടിക്കാം.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ബ്ലാക്ക്ബെറീസ് ഉപയോഗിച്ച് കുരുമുളകിൽ മായം കലർന്നിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാനൊരു എളുപ്പ വഴി പങ്കുവച്ചിട്ടുണ്ട്.
നിങ്ങൾ ചെയ്യേണ്ടത്
- ഒരു ടേബിളിൽ കുറച്ച് കുരുമുളക് വയ്ക്കുക
- ഓരോന്നും വിരൽ ഉപയോഗിച്ച് അമർത്തുക. മായം കലർന്നിട്ടില്ലെങ്കിൽ അവ പെട്ടെന്ന് പൊട്ടില്ല
- ബ്ലാക്ക്ബെറീസ് ഉപയോഗിച്ച് മായം കലർന്നിട്ടുണ്ടെങ്കിൽ അവ പെട്ടെന്ന് പൊട്ടും
നേരത്തെ, പാചകം ചെയ്യുന്ന എണ്ണയിലും ഗ്രീൻ പീസിലും മുളകുപൊടിയിലും മഞ്ഞൾപൊടിയിലും മായം കലർന്നിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാനുള്ള എളുപ്പ മാർഗങ്ങളും എഫ്എസ്എസ്എഐ ഷെയർ ചെയ്തിരുന്നു.
Read More: മുളകു പൊടിയിൽ മായം കലർന്നിട്ടുണ്ടോ? കണ്ടുപിടിക്കാൻ എളുപ്പ വഴി
Read More: എണ്ണയിൽ മായം കലർന്നിട്ടുണ്ടോ? വീട്ടിൽ തന്നെ എളുപ്പത്തിൽ കണ്ടുപിടിക്കാം
Read More: ഗ്രീൻ പീസിൽ കളർ ചേർത്തിട്ടുണ്ടോയെന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാം