scorecardresearch

ഒരു മുറി നാരങ്ങ മതി, തുരുമ്പ് പിടിച്ച പൈപ്പ് മുതൽ എണ്ണക്കറ വരെ അകറ്റാം

വീട് വൃത്തിയായി സൂക്ഷിക്കാൻ ഒരുപാട് കെമിക്കൽ ലിക്വിഡുകൾ ഉപയോഗിക്കേണ്ട, പകരം ഈ വിദ്യകൾ ട്രൈ ചെയ്തു നോക്കൂ

വീട് വൃത്തിയായി സൂക്ഷിക്കാൻ ഒരുപാട് കെമിക്കൽ ലിക്വിഡുകൾ ഉപയോഗിക്കേണ്ട, പകരം ഈ വിദ്യകൾ ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Home Remedies To Remove Stains FI

അടുക്കള വൃത്തിയാക്കാൻ നാരങ്ങ | ചിത്രം: ഫ്രീപിക്

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ വിപണിയിൽ ലഭിക്കുന്ന പല ക്ലീനിംഗ് ഉൽപ്പന്നങ്ങളിലും അടങ്ങിയിട്ടുള്ള രസവസ്തുക്കൾ നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമാണ്. ഈ സാഹചര്യത്തിലാണ് പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ കൂടുതൽ പ്രസക്തമാകുന്നത്. എന്നാൽ ഇക്കാര്യങ്ങൾ എളുപ്പത്തിലാക്കാൻ നാരങ്ങ ഉപയോഗിക്കാം. 

Advertisment

Also Read: വെളുത്തുള്ളി അല്ലി ഒരെണ്ണം മതി, ഇനി അടുക്കളയിൽ ഒളിച്ചിരിക്കുന്ന പല്ലികളെ തുരത്താം

നാരങ്ങയുടെ നീരിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ഒരു മികച്ച സ്വാഭാവിക അണുനാശിനിയാണ്. ദുർഗന്ധം അകറ്റാനും, കറകൾ നീക്കം ചെയ്യാനും, കടുപ്പമേറിയ പാടുകൾ ഇളക്കാനും നാരങ്ങയ്ക്ക് പ്രത്യേക കഴിവുണ്ട്. രാസവസ്തുക്കളുടെ കടുപ്പമില്ലാതെ തന്നെ വീട് തിളക്കമുള്ളതാക്കാൻ നാരങ്ങയെ എങ്ങനെ ഉപയോഗിക്കാം എന്ന് പരിചയപ്പെടാം.

പൈപ്പുകളിലെ തുരുമ്പ് കറ നീക്കം ചെയ്യാം

ഒരു കുപ്പിയിൽ നാരങ്ങാനീരും വെള്ളവും കലർത്തി പൈപ്പിൽ സ്പ്രേ ചെയ്യാം, ശേഷം കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചു കളയാം.
 
കട്ടിംഗ് ബോർഡിലെ കറ മാറ്റാൻ

Advertisment

അടുക്കളയിലെ കട്ടിംഗ് ബോർഡുകളിൽ പച്ചക്കറികളുടെയും ഇറച്ചിയുടെയും കറകളും ദുർഗന്ധവും ഉണ്ടാകുന്നത് സാധാരണമാണ്. ഇത് നീക്കം ചെയ്യാൻ, കട്ടിംഗ് ബോർഡിൻ്റെ ഉപരിതലത്തിൽ അൽപ്പം ഉപ്പ് വിതറിയ ശേഷം, ഒരു നാരങ്ങയുടെ പകുതി എടുത്ത് നന്നായി ഉരസുക. ഉപ്പും നാരങ്ങാനീരും ചേരുമ്പോൾ കറകൾ ഇളകിപ്പോകുകയും ദുർഗന്ധം ഇല്ലാതാവുകയും ചെയ്യും. ഇത് ബോർഡിനെ അണുവിമുക്തമാക്കാനും സഹായിക്കുന്നു.

Also Read: ഒരു സ്പൂൺ വിനാഗിരി മതി, ഇനി അടുക്കള വൃത്തിയാക്കാൻ ബുദ്ധിമുട്ടേണ്ട

സ്റ്റീൽ പാത്രങ്ങളിലെ കടുപ്പം

സ്റ്റീൽ പാത്രങ്ങളിലും സിങ്കിലുമുള്ള വെള്ളക്കറകളും തുരുമ്പിന്റെ പാടുകളും നീക്കം ചെയ്യാൻ നാരങ്ങ ഉപയോഗിക്കാം. നാരങ്ങാനീര് നേരിട്ട് കറയുള്ള ഭാഗത്ത് പുരട്ടി 10 മിനിറ്റ് വെച്ച ശേഷം ഒരു തുണി ഉപയോഗിച്ച് തുടയ്ക്കുക. പാത്രങ്ങൾ തിളങ്ങുന്നതായി കാണാം.

Also Read: അടുക്കളയിൽ പാചകം എളുപ്പമാക്കാൻ ഉറപ്പായും ഇക്കാര്യങ്ങൾ അറിയണം

മൈക്രോവേവ് വൃത്തിയാക്കാൻ

മൈക്രോവേവിൻ്റെ ഉൾവശം വൃത്തിയാക്കാൻ നാരങ്ങ ഒരു മികച്ച വഴിയാണ്. ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ഒരു നാരങ്ങ മുറിച്ച് ഇടുക. ഈ പാത്രം മൈക്രോവേവിൽ വെച്ച് 2-3 മിനിറ്റ് ചൂടാക്കുക. നാരങ്ങയുടെ ആവി മൈക്രോവേവിൻ്റെ ഉൾവശത്തെ കടുപ്പമേറിയ അഴുക്കുകളെ മൃദുവാക്കും. അതിനുശേഷം ഒരു തുണി ഉപയോഗിച്ച് എളുപ്പത്തിൽ തുടച്ചു മാറ്റാം.

Also Read: ദുർഗന്ധമില്ലാതെ അടുക്കള എപ്പോഴും ഫ്രഷായിരിക്കണോ? എങ്കിൽ ഇതിലൊന്ന് ട്രൈ ചെയ്തു നോക്കൂ

എയർ ഫ്രഷ്നർ ആയി ഉപയോഗിക്കാം

വീട്ടിലെ ദുർഗന്ധം മാറ്റാൻ നാരങ്ങയുടെ തൊലികൾ വെള്ളത്തിലിട്ട് തിളപ്പിക്കുന്നത് ഒരു മികച്ച വഴിയാണ്. നാരങ്ങയുടെ സുഗന്ധം വീടാകെ വ്യാപിക്കുകയും ശുദ്ധമായ അന്തരീക്ഷം നൽകുകയും ചെയ്യും.

നാരങ്ങാനീര്, വിനാഗിരി, അൽപ്പം വെള്ളം എന്നിവ ചേർത്ത മിശ്രിതം ഉപയോഗിച്ച് ജനലുകളും കണ്ണാടികളും തുടയ്ക്കുന്നതും മികച്ച ഫലം നൽകും.

Read More: ഒരു സ്പൂൺ കുരുമുളക് മതി, അടുക്കളയിൽ ഒളിച്ചിരിക്കുന്ന പാറ്റകളെ തുരത്താൻ വഴിയുണ്ട്

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: