scorecardresearch

ബോറടിപ്പിക്കില്ല, ഈ ആഴ്ച ട്രൈ ചെയ്യാം 5 ഹെൽത്തി ടിഫിൻ റെസിപ്പികൾ

ഉച്ചഭക്ഷണം ആരോഗ്യകരവും ആകർഷകവുമാക്കാൻ രുചികരവും പോഷകസമൃദ്ധവുമായ വ്യത്യസ്ത വിഭവങ്ങൾ ട്രൈ ചെയ്യാം

ഉച്ചഭക്ഷണം ആരോഗ്യകരവും ആകർഷകവുമാക്കാൻ രുചികരവും പോഷകസമൃദ്ധവുമായ വ്യത്യസ്ത വിഭവങ്ങൾ ട്രൈ ചെയ്യാം

author-image
WebDesk
New Update
Tiffin Ideas  FI

ഇനി ഉച്ചഭക്ഷണം കഴിക്കാൻ ആരും മടികാണിക്കില്ല | ചിത്രം: ഫ്രീപിക്

ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആരോഗ്യകരമായ ഭക്ഷണം, സമീകൃത ആഹാരം എന്നീ വാക്കുകൾ നമ്മൾ പലപ്പോഴും ഒരേ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ പോഷകാഹാര രംഗത്ത് ഇവ രണ്ടും വ്യത്യസ്തമാണെന്ന് നിങ്ങൾക്കറിയാമോ? 'ദ ഹെൽത്തി ഇന്ത്യൻ പ്രോജക്റ്റിലെ' (THIP) സർട്ടിഫൈഡ് ന്യൂട്രീഷ്യനിസ്റ്റ് ഗരിമ ദേവ് വർമ്മൻ പറയുന്നതനുസരിച്ച് ഒരു ആരോഗ്യകരമായ ഭക്ഷണം നിങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. എന്നാൽ ഒരു സമീകൃത ആഹാരം എന്നത് വിവിധ പോഷകങ്ങൾ ശരിയായ അളവിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ്.

Advertisment

ബാംഗ്ലൂരിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗം മേധാവി എഡ്വിന രാജ്, തിങ്കൾ മുതൽ വെള്ളി വരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ആരോഗ്യകരമായ 5 ടിഫിൻ ആശയങ്ങൾ പങ്കുവെക്കുന്നു:

വെജിറ്റബിൾ ഉപ്പുമാവും മുളപ്പിച്ച പയർ സാലഡും (തിങ്കൾ)

തിങ്കളാഴ്ച മില്ലറ്റ് (ചാമ/റാഗി) അല്ലെങ്കിൽ റവ ഉപയോഗിച്ച് തയ്യാറാക്കിയ വെജിറ്റബിൾ ഉപ്പുമാവ് തിരഞ്ഞെടുക്കാം. ഇതിനോടൊപ്പം നാരുകളും പ്രോട്ടീനും അടങ്ങിയ മുളപ്പിച്ച പയർ സാലഡ് (നാരങ്ങാനീരും ചാട്ട് മസാലയും ചേർത്തത്) കൂടി ഉൾപ്പെടുത്തുന്നത് ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കും.

ദാലും പച്ചക്കറികളും ചേർത്ത ഇഡ്ഡലി (ചൊവ്വ)

പരിപ്പും പച്ചക്കറികളും അരച്ച് ചേർത്ത് മൃദുവായ ഇഡ്ഡലികൾ തയ്യാറാക്കാം. ആവിയിൽ വേവിച്ച ഈ വിഭവം ലഘുവായതും എന്നാൽ പ്രോട്ടീൻ സമ്പന്നവുമാണ്. മധുരത്തിനായി ഇതിനൊപ്പം ഏതെങ്കിലും ഫ്രഷ് ഫ്രൂട്ട്സ് കൂടി വയ്ക്കാവുന്നതാണ്.

Tiffin Ideas 1
പ്രോട്ടീൻ സമ്പന്നമായ ഈ വിഭവങ്ങൾ തയ്യാറാക്കാനും എളുപ്പമാണ് | ചിത്രം: ഫ്രീപിക്

ചന ദഹി ചാട്ട് (ബുധൻ)

ആഴ്ചയുടെ പകുതിയിൽ ഉന്മേഷം നൽകുന്ന ഒന്നാണ് ചന ദഹി ചാട്ട്. പുഴുങ്ങിയ കടല, തൈര്, വെള്ളരിക്ക, അല്പം മസാലകൾ, നാരങ്ങാനീര് എന്നിവ ചേർത്ത് ഇത് തയ്യാറാക്കാം. ഇത് കുടലിന്റെ ആരോഗ്യത്തിന് നല്ലതും ശരീരത്തിന് സാവധാനത്തിൽ ഊർജ്ജം നൽകുന്നതുമാണ്.

ഓട്‌സ് പാറ്റീസ്, ചട്ണി, പഴങ്ങൾ (വ്യാഴം)

നാരുകൾ ധാരാളമായി അടങ്ങിയ ഓട്‌സ് പാറ്റീസ് വ്യാഴാഴ്ച പരീക്ഷിക്കാം. രുചിക്കായി പുതിന ചട്നിയോ തക്കാളി ചട്നിയോ ഇതിനൊപ്പം കരുതാം. ആന്റിഓക്സിഡന്റുകൾക്കായി മാതളനാരങ്ങയോ മറ്റ് സീസണൽ പഴങ്ങളോ ഉൾപ്പെടുത്താം.

പനീർ വെജിറ്റബിൾ റാപ്പ് (വെള്ളി)

ആഴ്ചയുടെ അവസാനം ഗോതമ്പ് ചപ്പാത്തിയിൽ പനീർ ക്യൂബുകൾ, ക്യാപ്സിക്കം, ലെറ്റൂസ്, തൈര് എന്നിവ ചേർത്ത് തയ്യാറാക്കിയ റാപ്പ് ഉപയോഗിക്കാം. പ്രോട്ടീൻ സമ്പന്നമായ ഈ വിഭവം യാത്രയ്ക്കിടയിലും മറ്റും കഴിക്കാൻ വളരെ എളുപ്പമാണ്.

 പ്രോട്ടീനുകൾ, നാരുകൾ, നല്ല കൊഴുപ്പുകൾ എന്നിവയാൽ സമൃദ്ധമായ ഈ വിഭവങ്ങൾ നിങ്ങളുടെ തിരക്കുള്ള ദിവസങ്ങളിൽ ഊർജ്ജം നിലനിർത്താൻ സഹായിക്കും.

Read More: അരിപ്പൊടിയിൽ ഇത് ചേർത്ത് കുഴയ്ക്കൂ, രാവിലെ ബ്രേക്ക്ഫാസ്റ്റിന് സോഫ്റ്റ് ഇടിയപ്പം കിട്ടും

Food Diet Nutrition

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: