scorecardresearch

മസാലക്കൂട്ടുകൾ വേണ്ട, ഇനി ചിക്കൻ ക്രിസ്പിയായി വറുത്തെടുക്കാൻ ഇങ്ങനെ ചെയ്യൂ

മസാലപൊടികളുടെ കുത്തലോ മണമോ ഒന്നുമില്ലാതെ ഒരു കിടിലൻ ചിക്കൻ ഫ്രൈ കഴിക്കാം. ഇങ്ങനെ വറുത്തെടുക്കൂ

മസാലപൊടികളുടെ കുത്തലോ മണമോ ഒന്നുമില്ലാതെ ഒരു കിടിലൻ ചിക്കൻ ഫ്രൈ കഴിക്കാം. ഇങ്ങനെ വറുത്തെടുക്കൂ

author-image
WebDesk
New Update
Crispy Chicken Fry FI

ചിക്കൻ ഫ്രൈ

ഏത് ഭക്ഷണപ്രേമിയുടെയും ലിസ്റ്റിൽ മുന്നിട്ട് നിൽക്കുന്ന ഒന്നാണ് നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ. പുറംഭാഗം ക്രിസ്പിയായി, എന്നാൽ ഉള്ളിൽ നല്ല മൃദുവായി, മസാലകൾ നന്നായി പിടിച്ച ചിക്കൻ കഷ്ണങ്ങൾ... അതൊരു വല്ലാത്ത അനുഭവം തന്നെയാണ്!

Advertisment

Also Read: കരയേണ്ട, സവാള അരിയുന്നതിനു മുമ്പ് ഇങ്ങനെ ചെയ്തു നോക്കൂ

സാധാരണയായി, ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും രുചിയിൽ വീട്ടിൽ ചിക്കൻ ഫ്രൈ ഉണ്ടാക്കുക എന്നത് അൽപ്പം പ്രയാസമുള്ള കാര്യമാണെന്നാണ് പലരുടെയും ധാരണ. പാചകം ചെയ്യുമ്പോൾ എണ്ണ കുടിക്കുക, പുറംഭാഗം കരിഞ്ഞുപോവുക, ചിക്കന് വേണ്ടത്ര മൊരിവ് കിട്ടാതിരിക്കുക തുടങ്ങി പല വെല്ലുവിളികളും ഉണ്ടാവാറുണ്ട്. എന്നാൽ, ഇനി നിങ്ങൾ അതോർത്ത് വിഷമിക്കേണ്ട. വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ക്രിസ്പിയായി ചിക്കൻ ഫ്രൈ സിംപിളായി തയ്യാറാക്കാം.

Also Read: പഞ്ഞിപോലുള്ള കുബ്ബൂസ് ചുട്ടെടുക്കാൻ ഇത്രമാത്രം ചെയ്താൽ മതി

ചേരുവകൾ

  • ചുവന്നുള്ളി
  • വെളുത്തുള്ളി
  • ഇഞ്ചി
  • വറ്റൽമുളക്
  • കറിവേപ്പില
  • ജീരകം
  • മല്ലിയില
  • ഉപ്പ്
  • കുരുമുളകുപൊടി
  • കാശ്മീരിമുളകുപൊടി
  • മഞ്ഞൾപ്പൊടി
  • മുട്ട
  • നാരങ്ങ
  • സൺഫ്ലവർ ഓയിൽ
Advertisment

Also Read: ക്രിസ്പിയാണ് രുചികരമാണ്, ഇങ്ങനൊരു ഉള്ളിവട നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല
തയ്യാറാക്കുന്ന വിധം

  • ചിക്കൻ കഴുകി വൃത്തിയാക്കിയെടുക്കാം. ഒരുപിടി ചുവന്നുള്ളിയോടൊപ്പം വെളുത്തുള്ളി, ഇഞ്ചി, ജീരകം, വറ്റൽമുളക്, കറിവേപ്പില, മല്ലിയില, എന്നിവ ചേർത്ത് അരച്ചെടുക്കാം.
  • കഴുകി വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങളിലേയ്ക്ക് ഇതു ചേർക്കാം.
  • ഒപ്പം കാശ്മീരിമുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി ( എരിവ് അധികം വേണമെങ്കിൽ), എന്നിവ ചേർക്കാം.
  • ഇതിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം. ഒപ്പം ഒരു നാരങ്ങ പിഴിഞ്ഞൊഴിച്ച് കോൺഫ്ലോർ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
  • ഇതൊരു 30 മിനിറ്റ് അടച്ചു മാറ്റി വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് സൺഫ്ലവർ ഓയിൽ ഒഴിച്ചു ചൂടാക്കാം.
  • എണ്ണ നന്നായി ചൂടായതിനു ശേഷംചിക്കൻ കഷ്ണങ്ങൾ ചേർത്തു നന്നായി വറുത്തെടുക്കാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ. 

Read More: ബേക്കറി സ്റ്റൈൽ പഫ്സ് ഇനി വീട്ടിൽ തയ്യാറാക്കാം ഓവനില്ലാതെ തന്നെ

Food Recipe Chicken

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: