/indian-express-malayalam/media/media_files/2025/07/11/paal-puttu-recipe-fi-2025-07-11-12-11-27.png)
പുട്ട്
കേരളീയരുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് പുട്ട്. എന്നാൽ, അരിപ്പൊടിയിൽ ഉണ്ടാക്കുന്ന സാധാരണ പുട്ടിൽ നിന്ന് വ്യത്യസ്തമായി, വളരെ സോഫ്റ്റും വേഗത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് റവ പുട്ട്. രുചിയിൽ ഇത് ഒട്ടും പിന്നിലല്ല. പെട്ടെന്ന് ഉണ്ടാക്കാമെന്നതും, മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് ദഹിക്കാൻ എളുപ്പമാണ് എന്നുള്ളതും റവ പുട്ടിനെ കൂടുതൽ ആകർഷകമാക്കുന്നു. തിരക്കുള്ള ദിവസങ്ങളിൽ ഇത് എളുപ്പത്തിൽ തയ്യാറാക്കാം. കാതുവക്കിലെ സമയൽ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ദോശയും ചപ്പാത്തിയുമല്ല, ഇനി 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ ഒരു മുട്ട മതി
ചേരുവകൾ
- റവ- 2 കപ്പ്
- പാൽ- 3/4 കപ്പ്
- ഉപ്പ്- 1 ടീസ്പൂൺ
- തേങ്ങ- 1 കപ്പ്
- നെയ്യ്-2 ടീസ്പൂൺ
- പഞ്ചസാര- 4 ടീസ്പൂൺ
Also Read: അരികു മൊരിഞ്ഞ നല്ല സോഫ്റ്റ് പാലപ്പം വേണോ? എങ്കിൽ ഒരു തവണ മാവ് ഇങ്ങനെ അരച്ചെടുക്കാം
Also Read: 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ്, ഒരു കപ്പ് ഗോതമ്പ് പൊടി മതി
തയ്യാറാക്കുന്ന വിധം
- വറുത്തെടുത്ത റവ ഒരു ബൗളിലേയ്ക്കു മാറ്റാം. ഇതിലേയ്ക്ക് തിളപ്പിച്ച പാലൊഴിക്കാം. ഒപ്പം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
- ഇത് അഞ്ച് മിനിറ്റ് അടച്ചു വയ്ക്കാം.
- പാലിൽ കുതിർത്തെടുത്ത റവ ഒരു ഇഡ്ഡലി പാത്രത്തിൽ വച്ച് വേവിച്ചെടുക്കാം.
- വേവിച്ചെടുത്ത റവ ഒരു ബൗളിലേയ്ക്കു മാറ്റാം. ചിരകിയെടുത്ത തേങ്ങ, പഞ്ചസാര, ഒരു ടീസ്പൂൺ നെയ്യ് എന്നിവ ഇതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
- ഇത് ചൂടോടെ കഴിച്ചു നോക്കൂ.
Read More: കൈ ഉപയോഗിച്ച് നനയ്‌ക്കേണ്ട, ഇനി സോഫ്റ്റും ഹെൽത്തിയുമായ പുട്ട് ഇങ്ങനെ തയ്യാറാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us