വേറിട്ട ബ്രേക്ക്ഫാസ്റ്റ് രുചികൾ പരീക്ഷിക്കാൻ ഇഷ്ടമുള്ളവർക്ക് വേണ്ടി ഇതാ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ദോശ റെസിപ്പി. അരിയും ഉരുളക്കിഴങ്ങും തൈരും ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഇൻസ്റ്റന്റ് ദോശ റെസിപ്പി ആണിത്.
ചേരുവകൾ
- പച്ചരി- 1 കപ്പ്
- ഉരുളക്കിഴങ്ങ്- 2 എണ്ണം
- തൈര്- കാൽ കപ്പ്
- ബേക്കിംഗ് സോഡ- കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് പച്ചരി വെള്ളത്തിൽ കുതിർത്തെടുക്കുക
- രണ്ട് ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കുക
- കുതിർത്ത പച്ചരി, ഉടച്ച ഉരുളക്കിഴങ്ങ്, പുളിയില്ലാത്ത കാൽ കപ്പ് തൈര്, വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഒരു കപ്പ് പച്ചരിയ്ക്ക് ഒന്നേ കാൽ കപ്പ് വെള്ളമാണ് എടുക്കേണ്ടത്.
- അരച്ചെടുത്ത മാവ് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
- ദോശചട്ടിയിൽ ദോശ ചുട്ടെടുക്കുക. ഒരു വശം മൊരിഞ്ഞു വരുമ്പോൾ മുളകുപൊടിയും നെയ്യും ഒരു ചെറിയ പാത്രത്തിൽ യോജിപ്പിച്ച് ദോശയുടെ മുകളിൽ തൂവുക.
Read more: നല്ല കുരുമുളക് ചതച്ചിട്ട ബീഫ് റോസ്റ്റ്; തയ്യാറാക്കാം എളുപ്പത്തിൽ