New Update
/indian-express-malayalam/media/media_files/2025/05/03/XsG68VZJ5NmBNyH9WSIZ.jpeg)
അരി പപ്പടം
എരിവുള്ളതും ക്രിസ്പിയുമായ അരി പപ്പടം അടുക്കളയിൽ സ്ഥിരം സ്റ്റോക്ക് ചെയ്യേണ്ടതാണ്. പുട്ടിനും, ചോറിനും, കാപ്പിക്കും വരെ ഇത് ഉപയോഗിക്കാം. പച്ചരി അരച്ചെടുത്താണ് ഇതിൻ്റെ മാവ് തയ്യാറാക്കുന്നത്. ആവിയിൽ വേവിച്ചെടുത്ത മാവ് വെയിലത്തു വച്ച് ഉണക്കിയെടുത്ത് സൂക്ഷിക്കും. ഇത് ആവശ്യാനുസരണം എണ്ണയിൽ വറുത്തെടുക്കാം. ഉപ്പിലിട്ട ഓർമകൾ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- പച്ചരി
- പച്ചമുളക്
- ജീരകം
- ഉപ്പ്
- കായപ്പൊടി
- മഞ്ഞൾപ്പൊടി
- കുരുമുളകുപൊടി
- എള്ള്
തയ്യാറാക്കുന്ന വിധം
- പച്ചരി തലേദിവസം തന്നെ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
- 8 മണിക്കൂറെങ്കിലും ഇങ്ങനെ ചെയ്യണം.
- അതിലേയ്ക്ക് പച്ചമുളക്, ജീരകം, ആവശ്യത്തിന് ഉപ്പ്, കായപ്പൊടി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം.
- അതിലേയ്ക്ക് നിറം നൽകാൻ ഒരു നുള്ള് മഞ്ഞൾപ്പൊടിയും എരിവിന് കുരുമുളകുപൊടിയും, കുറച്ച് കറുത്ത എള്ളും ചേർത്തിളക്കി യോജിപ്പിക്കാം.
- പരന്ന പാത്രത്തിൽ കുറച്ച് എണ്ണ പുരട്ടി മാവിൽ നിന്നും കുറച്ചു വീതം ഒഴിക്കാം.
- ഈ തട്ടുകൾ ആവിയിൽ വച്ചു വേവിക്കാം.
- വേവിച്ചെടുത്ത മാവ് വെയിലത്തു വച്ച് ഉണക്കി അടച്ചുറപ്പുള്ള ഈർപ്പം ഒട്ടുമില്ലാത്ത പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കാം. ആവശ്യമുള്ളത്ര എണ്ണയിൽ വറുത്തെടുക്കാം.
Read More
- ചോറിന് കൂടെ കഴിക്കാൻ എളുപ്പത്തിലൊരു കറി തയ്യാറാക്കാം, പച്ചമുളകും വാളൻപുളിയും മതി
- പൊള്ളുന്ന ചൂടിൽ കൂളായിരിക്കാൻ അവൽ മിൽക്ക് കുടിക്കൂ
- വണ്ണം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണോ? ഭക്ഷണത്തിനൊപ്പം ഈ സാലഡ് കൂടി ശീലമാക്കൂ
- തട്ടുകട സ്റ്റൈലിലൊരു തക്കാളി റോസ്റ്റ് തയ്യാറാക്കാം 5 മിനിറ്റിൽ
- അരിപ്പൊടിയും ഗോതമ്പ് പൊടിയും ഉപയോഗിക്കാതെ ഇലയട രുചികരമാക്കാൻ ഇത് ചേർക്കൂ
- അരിപ്പൊടിയും തേങ്ങയും ഉണ്ടെങ്കിൽ ഈ കൂർഗ് വിഭവം തയ്യാറാക്കാം
- വയറു നിറച്ചുണ്ണാൻ ഉണക്ക ചെമ്മീൻ ഉലർത്തിയത് മാത്രം മതി
- പുളിയും മധുരവും എരിവും കലർന്ന മാമ്പഴക്കറി കഴിച്ചിട്ടുണ്ടോ? സൊയമ്പൻ രുചിയാണ്
- അരിയും ഉഴുന്നും ചേർക്കാതെ 5 മിനിറ്റിൽ പഞ്ഞിപോലുള്ള ദോശ ചുട്ടെടുക്കാം
- കട്ടൻ ചായക്കൊപ്പം ആവി പറക്കും കുമ്പിളപ്പവും, നാടൻ രുചി അറിയാൻ ഇതിലും നല്ല കോമ്പിനേഷനില്ല
- മത്തൻ ഇല കൊണ്ടുള്ള എരിശ്ശേരി കഴിച്ചിട്ടുണ്ടോ? കറികളിൽ ഇതു തന്നെ കേമം
- പെരിപെരി മസാല ഇനി വീട്ടിൽ തയ്യാറാക്കാം, സിംപിളാണ് റെസിപ്പി
- ശരീരഭാരം കുറയ്ക്കാം ചൂടിനെ പ്രതിരോധിക്കാം, മാമ്പഴം കൊണ്ടുള്ള ഈ സാലഡ് ശീലമാക്കൂ
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us