scorecardresearch
Latest News

അരി കുതിർക്കേണ്ട, ചോറും വേണ്ട; സൂപ്പർ രുചിയിൽ അപ്പം ഉണ്ടാക്കാം

വളരെ എളുപ്പത്തിൽ ആർക്കും അപ്പം തയ്യാറാക്കാം

appam, food, ie malayalam

അപ്പം ഉണ്ടാക്കാൻ അരി അരച്ച് കഷ്ടപ്പെടേണ്ടതില്ല. അരി അരയ്ക്കാതെയും ചോറും ചേർക്കാതെയും വളരെ എളുപ്പത്തിൽ സൂപ്പർ ടേസ്റ്റിൽ അപ്പം ഉണ്ടാക്കാം.

ചേരുവകൾ

  • അവൽ- അര കപ്പ്
  • ഈസ്റ്റ്- 1 ടീസ്പൂൺ
  • പഞ്ചസാര-2-3 ടീസ്പൂൺ
  • അരിപ്പൊടി- ഒന്നേകാൽ കപ്പ്

തയ്യാറാക്കുന്ന വിധം

  • അവൽ കഴുകി 10-15 മിനിറ്റ് കുതിർക്കാൻ വയ്ക്കുക
  • മിക്സി ജാറിൽ അവൽ, ഈസ്റ്റ്, പഞ്ചസാര എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക
  • ഒരു പാത്രത്തിലേക്ക് മാറ്റുക
  • അരിപ്പൊടി മിക്സി ജാറിൽ വെള്ളം ചേർത്ത് അരച്ചെടുക്കുക
  • അരച്ച അവിലിലേക്ക് ഈ മാവ് ചേർത്ത് നന്നായി മിക്സ് ചെയ്യുക
  • 10-12 മണിക്കൂർ മാറ്റിവയ്ക്കുക
  • ആവശ്യത്തിന് ഉപ്പ് ചേർത്ത് അപ്പം ചുട്ടെടുക്കുക

Read More: വെറും 10 മിനിറ്റിൽ മാവ് അരച്ച് നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാം

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Rice flour appam recipe video