/indian-express-malayalam/media/media_files/2024/11/28/E6sWMy8oNKpNzD2IYA7w.jpg)
ചോറ് ഉപയോഗിച്ച് ഒരു കിടിലൻ റെസിപ്പി ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/11/28/rice-dumplings-quick-recipe-1.jpg)
കുട്ടികളുടെ ലെഞ്ച് ബോക്സിലേയ്ക്ക് എന്ത് പായ്ക്ക് ചെയ്യും എന്ന് സംശയമാണോ? ഉച്ചഭക്ഷണം കഴിക്കാൻ മടികാട്ടുന്ന കുട്ടികളെ വീഴ്ത്താൻ പറ്റിയ റെസിപ്പിയാണോ തപ്പുന്നത്? എങ്കിൽ ചോറും പച്ചക്കറികളും ഉപയോഗിച്ച് ഒരു ചൈനീസ് സ്പെഷ്യൽ വിഭവം തയ്യാറാക്കിക്കോളൂ.
/indian-express-malayalam/media/media_files/2024/11/28/rice-dumplings-quick-recipe-2.jpg)
ഒരു കാരറ്റ്, സവാള എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. അടുപ്പിൽ ഒരു പാൻ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് അവ വറ്റിയെടുക്കാം. കുറച്ച് ഉപ്പും കുരുമുളകുപൊടിയും ആവശ്യാനുസരണം ചേർക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2024/11/28/rice-dumplings-quick-recipe-3.jpg)
വേവിച്ചെടുത്ത ചോറ് ചതച്ചെടുക്കാം. അതിലേയ്ക്ക് ചീസ് ഗ്രേറ്റ് ചെയ്തു ചേർക്കാം. ഒപ്പം ഒരു ടീസ്പൂൺ ഒറിഗാനോ, ഒരു ടീസ്പൂൺ വറ്റൽമുളക് ചതച്ചത്, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2024/11/28/rice-dumplings-quick-recipe-4.jpg)
വേവിച്ചെടുത്ത പച്ചക്കറി ചോറിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2024/11/28/rice-dumplings-quick-recipe-5.jpg)
ചോറ് അൽപം വീതമെടുത്ത് ചെറിയ ഉരുളകളാക്കാം. ആ ഉരുളകളുടെ മുകളിൽ കുറച്ച് വെണ്ണ പുരട്ടാം.
/indian-express-malayalam/media/media_files/2024/11/28/rice-dumplings-quick-recipe-6.jpg)
ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം വെണ്ണ ചേർത്ത് ചൂടാക്കി ചോറുരുകൾ അൽപ സമയം വറുക്കാം. ശേഷം ചോറ്റു പാത്രത്തിലേയ്ക്കു മാറ്റിക്കോളൂ. ചിത്രങ്ങൾ: ഫ്രീപിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us