പല വിധത്തിലുളള ചട്ട്ണികൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ഇഡ്ഡലി, ദോശ, കഞ്ഞി അങ്ങനെ വിവിധയിനം വിഭവങ്ങൾക്കൊപ്പം ചട്ട്ണി കഴിക്കാം. സാധാരണയിൽ നിന്നും വ്യത്യസ്തമായി തക്കാളി ചട്ട്ണി ഉണ്ടാക്കിയാലോ. എളുപ്പത്തിൽ തയ്യാറാക്കാവുന്ന തക്കാളി ചട്ട്ണി പരിചയപ്പെടുത്തുകയാണ് ഫുഡ് ബ്ളോഗറായ കവിത സുനിൽ.
ചേരുവകൾ:
- വെളിച്ചെണ്ണ- 1 ടേബിൾ സ്പൂൺ
- ജീരകം- 1/2 ടീ സ്പൂൺ
- പരിപ്പ്- 1 ടേബിൾ സ്പൂൺ
- സവാള- 1 എണ്ണം
- ഉണക്ക മുളക്- 3 എണ്ണം
- കാശ്മീരി മുളക്- 3 എണ്ണം
- തക്കാളി – 3 എണ്ണം
- വെളുത്തുളളി- 6 എണ്ണം
- കറിവേപ്പില- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- മഞ്ഞൾ പൊടി- 1/4 ടീ സ്പൂൺ
- കായം- 1/4 ടീ സ്പൂൺ
- മല്ലിയില- അവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
- ഒരു ചട്ടിയിലേയ്ക്ക് വെളിച്ചെണ്ണ, ജീരകം, പരിപ്പ് എന്നിവ ചേർത്ത് നല്ലവണ്ണം ചൂടാക്കിയെടുക്കുക
- ഇതിലേയ്ക്ക് സവാള,തക്കാളി, വെളുത്തുളളി, കറിവേപ്പില, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക
- ശേഷം മല്ലിയില,കായം ചേർത്ത് 3 മുതൽ 4 മിനിറ്റു നേരം അടച്ചുവയ്ക്കാവുന്നതാണ്
- ഈ കൂട്ട് ചൂടാറിയ ശേഷം മിക്സി ഉപയോഗിച്ച് അരച്ചെടുക്കാം
- ചമ്മന്തി കടുക് പൊട്ടിച്ച് താളിച്ച ശേഷം ഇഡ്ഡലിയ്ക്കൊപ്പം കഴിച്ചു നോക്കൂ