scorecardresearch
Latest News

നല്ല ക്രിസ്പ്പി മധുര കിഴങ്ങ് ഫ്രൈ

വെറൈറ്റിയായി മധുര കിഴങ്ങ് ഉണ്ടാക്കി നോക്കിയാലോ. നല്ല ക്രിസ്പ്പിയായ മധുര കിഴങ്ങ് ഫ്രൈ പരിചയപ്പെടാം.

നല്ല ക്രിസ്പ്പി മധുര കിഴങ്ങ് ഫ്രൈ

മധുര കിഴങ്ങ് പുഴുങ്ങി നല്ല മുളകു ചമ്മന്തിയ്‌ക്കൊപ്പം കഴിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഒന്നു വെറൈറ്റിയായി മധുര കിഴങ്ങ് ഉണ്ടാക്കി നോക്കിയാലോ. നല്ല ക്രിസ്പ്പിയായ മധുര കിഴങ്ങ് ഫ്രൈ പരിചയപ്പെടുത്തുകയാണ് ഫുഡ് വ്‌ളോഗറായ ഫാത്തിമ.

ചേരുവകള്‍:

  • മധുര കിഴങ്ങ് – 1
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞള്‍ പൊടി- 1/2 ടീ സ്പൂണ്‍
  • മുളകു പൊടി – 1/2 ടേബിള്‍ സ്പൂണ്‍
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1/2 ടേബിള്‍ സ്പൂണ്‍
  • മുളക് അരച്ചെടുത്തത് – 1 ടേബിള്‍ സ്പൂണ്‍
  • കടല പൊടി – 1 ടേബിള്‍ സ്പൂണ്‍
  • കോണ്‍ ഫ്‌ളോര്‍ – 1 ടേബിള്‍ സ്പൂണ്‍
  • അരി പൊടി – 1/2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം:

  • മധുര കിഴങ്ങ് ചെറുതായി അരിഞ്ഞെടുക്കുക
  • എല്ലാ ചേരുവകളും മധുര കിഴങ്ങില്‍ മിക്‌സ് ചെയ്ത് 30 മിനിറ്റ് നേരം മാറ്റിവയ്ക്കുക
  • എണ്ണ ചൂടാക്കി വറുത്തെടുക്കുക.
  • ശേഷം മൊരിഞ്ഞ കറിവേപ്പിലയും ചേര്‍ത്തു കൊടുക്കാവുന്നതാണ്‌

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Recipe to make sweet potato crispy fry easy cook