മലയാളികളുടെ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളിൽ മാറ്റി നിർത്താനാകാത്ത ഒന്നാണ് ദോശ. തലേ ദിവസം ഉഴുന്ന് വെള്ളത്തിലിട്ട് പിന്നെ അത് അരച്ചെടുത്ത് വേണം ദോശയ്ക്കുള്ള മാവ് തയാക്കാൻ. ചിലർ തലേദിവസം ഉഴുന്ന് വെള്ളത്തിലിടാൻ മറന്നു പോകാറുമുണ്ട്. എന്നാൽ ഇനി പ്രശ്‌നമില്ല, സ്വാദിഷ്ടമായ ഇൻസ്റ്റന്റ് ദോശയുണ്ടാക്കാം അതും വളരെ എളുപ്പത്തിൽ. സോഷ്യൽ മീഡിയ വൈറലായ ഈ ഇൻസ്റ്റന്റ് ദോശ പരിചയപ്പെടുത്തുന്നത് ഫുഡ് വ്ളോഗറായ സുധയാണ്.
ചേരുവകൾ:
- മസൂർ പരിപ്പ്
- ഉപ്പ്
- വെള്ളം
ചേരുവകൾ ആവശ്യത്തിനനുസരിച്ച് ചേർക്കാവുന്നതാണ്.
പാകം ചെയ്യുന്ന വിധം:
- 1/2 കപ്പ് മസൂർ പരിപ്പിന് 1/2 മുതൽ 2/3 കപ്പ് വെള്ളം എന്ന കണക്കിലെടുക്കുക
- ശേഷം മിക്‌സി ഉപയോഗിച്ച് അരച്ചെടുക്കാം
- അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലവണ്ണം മിക്‌സ് ചെയ്‌തെടുത്ത് ഉപയോഗിക്കാവുന്നതാണ്
Also Read