ഐസ്ക്രീം ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. വിവിധ രുചികളിലുള്ള ഐസ്ക്രീമുകൾ മാർക്കറ്റുക്കളിൽ സുലഭമാണ്.എന്നാൽ ചിലപ്പോൾ ഇതിൽ രാസപദാർത്ഥങ്ങൾ ഉണ്ടായേക്കാം. വളരെ എളുപ്പത്തിൽ ഇനി മുതൽ വീട്ടിൽ തന്നെ ഐസ്ക്രീം ഉണ്ടാക്കാവുന്നതാണ്. ഐസ്ക്രീം എളുപ്പത്തിൽ തയാറാക്കാവുന്ന റെസിപ്പി പരിചയപ്പെടുത്തുകയാണ് ഫുഡ് വ്ളോഗറായ ഷാൻ ജിയോ.
ചേരുവകൾ:
- വിപ്പിങ്ങ് ക്രീം – 2 കപ്പ്
- കണ്ടെൻസ്‌ഡ് മിൽക്ക് – 200 മില്ലി ലിറ്റർ
- ഓറിയോ ബിസ്ക്കറ്റ്- 7 എണ്ണം
- വാനിവ എസെൻസ് – 1 1/2 ടീ സ്‌പൂൺ
പാകം ചെയ്യുന്ന വിധം:
- തണുപ്പിച്ചെടുത്ത വിപ്പിങ്ങ് ക്രീം നല്ലവണ്ണം ബീറ്റ് ചെയ്‌തെടുക്കുക
- ക്രീം പൊങ്ങി വന്ന ശേഷം മധുരത്തിനനുസരിച്ച് കണ്ടെൻസ്‌ഡ് മിൽക്ക് ചേർക്കാം
- ശേഷം ഇതിലേക്ക് വാനില എസെൻസ്, ഓറിയോ ബിസ്‌കറ്റ് എന്നിവ മിക്‌സ് ചെയ്യാവുന്നതാണ്
- ഇത് നല്ലവണ്ണം അടച്ച് കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഫ്രീസറിൽ വയ്ക്കുക
നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഫ്ളേവർ ചേർക്കാവുന്നതാണ്.