New Update
/indian-express-malayalam/media/media_files/uploads/2022/10/Fish-curry.png)
മലയാളികള്‍ക്കു ഉച്ചയൂണിനു ഏറെ പ്രിയപ്പെട്ട ഒന്നാണ് മീന്‍കറി. അതു നല്ല മുളകിട്ടു വച്ച മത്തി കറിയാണെങ്കില്‍ പറയുക തന്നെ വേണ്ട. മീന്‍ കറിയുണ്ടാക്കിയ മണ്‍ചട്ടിയില്‍ ഒരു നുളള് പോലും ബാക്കി കാണില്ലെന്ന കാര്യം ഉറപ്പാണ്. നല്ല അസ്സല്‍ മുളകിട്ട മത്തി കറി എങ്ങനെ സ്വാദിഷ്ടമായി ഉണ്ടാക്കാമെന്നു നോക്കാം.
Advertisment
ചേരുവകള്‍:
- വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
- മീന്‍ - 300 ഗ്രാം
- കടുക്- 1 ടീ സ്പൂണ്‍
- ഉലുവ- 1 ടീ സ്പൂണ്‍
- ഇഞ്ചി - 1 ടേബിള്‍ സ്പൂണ്‍
- വെളുത്തുളളി - 1 ടേബിള്‍ സ്പൂണ്‍
- ചുവന്നുളളി- 10 എണ്ണം
- കറിവേപ്പില- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- മഞ്ഞള്‍ പൊടി - 1 ടീ സ്പൂണ്‍
- കാശ്മീരി മുളക് പൊടി - 2 1/2 ടേബിള്‍ സ്പൂണ്‍
- തക്കാളി നീര്- 2 വലുത്
- പുളി വെളളം- 1/2 കപ്പ് (1 നാരങ്ങ പിഴിഞ്ഞു ചേര്‍ക്കാവുന്നതാണ്)
തയ്യാറാക്കുന്ന വിധം:
- വെളളിച്ചെണ്ണ, കടുക്, ഉലുവ, ചുവന്നുളളി, വെളളുത്തുളളി, ഇഞ്ചി,മഞ്ഞള്‍ പൊടി, മുളകു പൊടി എന്നിവ ചട്ടിയിലിട്ട് നല്ലവണ്ണം മിക്‌സ് ചെയ്യുക.
- തക്കാളി നീര്, പുളിവെളളം, ഉപ്പ്, 3/4 കപ്പ് വെളളം കറിവേപ്പില എന്നിവ ചേര്‍ത്തു അടച്ചുവയ്ക്കാം.
- നല്ല രീതിയില്‍ തിളച്ച ശേഷം ഇതിലേയ്ക്കു മത്തിയിട്ടു കൊടുക്കാം.
- ശേഷം 10-15 മിനിറ്റ് അടച്ചുവച്ച് ചെറിയ തീയില്‍ വേവിച്ചെടുക്കാം.
- അവസാനം കുറച്ചു വെളിച്ചെണ്ണ മുകളില്‍ ഒഴുച്ച് സെര്‍വ് ചെയ്യാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us