scorecardresearch
Latest News

1 കപ്പ് റവയും ഒരു പിടി തേങ്ങയും മാത്രം മതി; 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി

രണ്ടേ രണ്ടു ചേരുവ കൊണ്ട് 5 മിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു ഈസി ബ്രേക്ക്ഫാസ്റ്റിന്റെ റെസിപ്പി

Rava Coconut dish, Rava Coconut pathiri, Rava Coconut food item, easy breakfast recipe

വേറിട്ട രുചികളും വിഭവങ്ങളും പരീക്ഷിക്കാൻ ഇഷ്ടപ്പെടാത്തവരുണ്ടോ? ഇഡ്ഡലി, ദോശ, പുട്ട്, അപ്പം, ചപ്പാത്തി, പൂരി തുടങ്ങിയ സ്ഥിരം ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങൾ തന്നെ കഴിച്ചു മടുത്തവർക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു റെസിപ്പി പരിചയപ്പെടുത്താം. റവയും തേങ്ങയുമാണ് ഇതിന് പ്രധാനമായും വേണ്ട ചേരുവകൾ.

റവ എന്നു കേൾക്കുമ്പോൾ ഉപ്പുമാവ് എന്നു മാത്രം ഓർമ വരുന്നവരുണ്ടോ? എങ്കിൽ ഇത് ഉപ്പുമാവല്ല. നെയ് പത്തിരിയുടെ ഒക്കെ സ്വാദുള്ള ഒരു ഈസി പത്തിരിയാണ് റവയും തേങ്ങയും ഉപയോഗിച്ച് ഇവിടെ തയ്യാറാക്കുന്നത്.

ചേരുവകൾ

  • റവ- 1 കപ്പ്
  • തേങ്ങ- അരകപ്പ്
  • ചെറിയ ഉള്ളി- 4 എണ്ണം
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ഒരു മിക്സിയുടെ ജാറിലിട്ട് അൽപ്പം വെള്ളം ചേർത്ത് അരച്ചെടുക്കുക. മിക്സിയുടെ ജാറിൽ തേങ്ങയും റവയും ഒന്നു മൂടിനിൽക്കുന്ന ലെവലിൽ വെള്ളം ഒഴിച്ചുകൊടുത്താൽ മതിയാവും.
  • അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റി സ്വാദിനായി ഒരു നുള്ള് ചെറു ജീരകം ചേർത്ത് നന്നായി ഇളക്കുക.
  • ശേഷം, ഒരു ദോശ ചട്ടി അടുപ്പത്ത് വച്ച് അൽപ്പം വെളിച്ചെണ്ണ തൂവി മാവ് ഒഴിച്ച് ചുട്ടെടുക്കാം. മാവ് അധികം പരത്തി ഒഴിക്കേണ്ടതില്ല. നെയ് പത്തിരിയുടെ ഒക്കെ വലിപ്പത്തിലാണ് മാവ് ഒഴിക്കേണ്ടത്. ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കാം.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Rava coconut dish easy breakfast recipe