സ്വാദിഷ്ടമായ റമ്പൂട്ടാൻ അച്ചാർ തയ്യാറാക്കാം

റമ്പൂട്ടാൻ ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുന്ന രീതി പരിചയപ്പെടാം

Rambutan Pickle recipe, Rambutan Pickle

വിദേശിയാണെങ്കിലും കേരളത്തിലും ഇന്ന് സുലഭമായി ലഭിക്കുന്നൊരു പഴമാണ് റമ്പൂട്ടാൻ. മലേഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ധാരാളമായി കണ്ടുവരുന്ന റമ്പൂട്ടാൻ മരങ്ങൾ ഇപ്പോൾ കേരളത്തിലെ കാലാവസ്ഥയിലും നന്നായി വളരുകയും കായ്ഫലം നൽകുകയും ചെയ്യുന്നുണ്ട്. പലരും ഫലവൃക്ഷങ്ങൾക്ക് ഒപ്പം റമ്പൂട്ടാൻ മരങ്ങളും വീടുകളിൽ നട്ടുപിടിപ്പിക്കുന്നുണ്ട്.

പഴമായി കഴിക്കാൻ മാത്രമല്ല, അച്ചാർ ഉണ്ടാക്കാനും കറിയുണ്ടാക്കാനുമെല്ലാം റമ്പൂട്ടാൻ പഴങ്ങൾ ഉപയോഗിക്കാം. ഇതാ, റമ്പൂട്ടാൻ ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

 • റമ്പൂട്ടാൻ- 1കിലോ
 • നല്ലെണ്ണ- 3 ടേബിൾ സ്പൂൺ
 • കടുക്
 • ഉലുവ
 • വെളുത്തുള്ളി- 20 അല്ലി
 • ഇഞ്ചി- 1 കഷ്ണം
 • പച്ചമുളക്- 5 എണ്ണം
 • കറിവേപ്പില- 3 തണ്ട്
 • മഞ്ഞൾപൊടി- 1 ടീസ്പൂൺ
 • മുളക് പൊടി- 3 ടേബിൾ സ്പൂൺ
 • ജീരകപ്പൊടി- 1 ടീസ്പൂൺ
 • വിനാഗിരി- 5 ടേബിൾ സ്പൂൺ
 • ഉപ്പ്- ആവശ്യത്തിന്
 • കായപൊടി- കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

 • റമ്പൂട്ടാൻ തോട് അടർത്തിയെടുക്കുക.
 • ഒരു മൺചട്ടിയെടുത്ത് അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ മൂ നല്ലെണ്ണ ഒഴിക്കുക. ഇതിലേക്ക് കടുക്, ഉലുവ എന്നിവ ചേർത്ത് വറുത്തെടുക്കുക.
 • വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ ഇഞ്ചിയും വട്ടത്തിൽ അരിഞ്ഞ പച്ചമുളകും ചേർത്ത് ഇളക്കി യോജിപ്പിക്കുക
 • കറിവേപ്പില ചേർക്കുക. കറിവേപ്പിലയുടെ ഇലയുടെ നിറം മാറി വരുന്നതുവരെ വഴറ്റുക.
 • ശേഷം മഞ്ഞൾപൊടി, മുളക് പൊടി, ജീരകപ്പൊടി എന്നീ മസാലകൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പൊടി നന്നായി മൂത്തുവരുമ്പോൾ അഞ്ച് ടേബിൾ സ്പൂൺ വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർക്കുക.
 • ഇനിയാണ് റമ്പൂട്ടാൻ പഴങ്ങൾ ചേർക്കേണ്ടത്. കുരുവുള്ള റമ്പൂട്ടാൻ ആണ് ചേർക്കുന്നതെങ്കിലും പഴകുന്നതിനു​ അനുസരിച്ച് കുരു താനെ അടർന്നു പോയ്ക്കൊള്ളും. പുളി കൂടുതൽ ഉള്ള റമ്പൂട്ടാൻ പഴങ്ങൾ ആണെങ്കിൽ അൽപ്പം ശർക്കര കൂടി ചേർത്തു കൊടുക്കാം.
 • റമ്പൂട്ടാനിൽ മസാല പിടിക്കുന്ന രീതിയിൽ നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് അൽപ്പം കായപ്പൊടി കൂടി ചേർത്തു കൊടുക്കാം. അച്ചാർ റെഡി. അച്ചാർ വായുസഞ്ചാരമില്ലാത്ത പാത്രത്തിലേക്ക് മാറ്റിയാൽ ഏറെ നാൾ ഉപയോഗിക്കാം.

Read more: ഇത് ലാലേട്ടൻ വക സ്പെഷൽ ചിക്കൻ റോസ്റ്റ്; കുക്കിംഗ് വീഡിയോയുമായി മോഹൻലാൽ

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Rambutan pickle easy recipe

Next Story
മീൻ ഇങ്ങനെ വറുത്തുനോക്കൂ; ഗോവൻ സ്പെഷൽ റവ ഫ്രൈGoan Rava Fish Fry, fish fry
The moderation of comments is automated and not cleared manually by malayalam.indianexpress.com