/indian-express-malayalam/media/media_files/2026/02/21/avil-dates-shake-fi-2026-02-21-14-10-46.jpg)
അവിൽ ഈന്തപ്പഴം ഷെയ്ക്ക്
വിശുദ്ധ റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്ന വിശ്വാസികൾക്ക് ഏറെ ആശ്വാസകരവും ഊർജ്ജസ്വലവുമായ ഒരു പാനീയമാണ് അവിലും ഈന്തപ്പഴവും ചേർത്തുള്ള ഷേക്ക്. പകലിലെ കഠിനമായ വ്രതത്തിന് ശേഷം വൈകുന്നേരം നോമ്പ് തുറക്കുമ്പോൾ ശരീരത്തിന് പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ ഏറ്റവും മികച്ച മാർഗ്ഗമാണിത്. സാധാരണയായി പഴങ്ങൾ കൊണ്ടുള്ള ജ്യൂസുകളും മറ്റും നാം തയ്യാറാക്കാറുണ്ടെങ്കിലും, പോഷകഗുണങ്ങൾ കൊണ്ട് സമ്പന്നമായ അവിൽ ഈന്തപ്പഴത്തോടൊപ്പം ചേരുമ്പോൾ അതൊരു പൂർണ്ണാഹാരമായി മാറുന്നു. നമ്മുടെ അടുക്കളകളിൽ എപ്പോഴും ലഭ്യമായ ലളിതമായ ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ ഇത് തയ്യാറാക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇർഫ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഇഫ്താർ വിരുന്നിന് മാറ്റ് കൂട്ടാൻ ഇടി മുട്ട; 5 മിനിറ്റിൽ തയ്യാറാക്കാം
ചേരുവകൾ
- ഈന്തപ്പഴം- 6
- പാൽ- 1 കപ്പ്
- അവിൽ- 1/2 കപ്പ്
- പിസ്ത എസ്സെൻസ്- 2 തുള്ളി
- പഞ്ചസാര- 2 ടേബിൾസ്പൂൺ
- നട്സ്- ആവശ്യത്തിന്
Also Read: നോമ്പ് കാലത്തെ ക്ഷീണം മാറ്റാം; സെഹ്രിയിലും ഇഫ്താറിലും നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഇവയാണ്
Also Read: നോമ്പുതുറയ്ക്ക് എളുപ്പത്തിൽ ഒരു സ്നാക്സ്; ചിക്കൻ നെയ്പ്പത്തിരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് പാലിലേയ്ക്ക് ഈന്തപ്പഴം കുരുകളഞ്ഞ് കുതിർക്കാൻ വയ്ക്കാം.
- ഇതേ സമയം വറുത്തെടുക്ക അര കപ്പ് അവൽ നന്നായി പൊടിച്ചെടുക്കാം.
- ഇതിലേയ്ക്ക് കുതിർത്ത ഈന്തപ്പഴവും പാലും ചേർക്കാം.
- രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും, രണ്ട് തുള്ളി പിസ്ത എസ്സെൻസും ചേർത്ത് നന്നായി അരച്ചെടുക്കാം. ഇത് ഒരു ഗ്ലാസിലേയ്ക്കി പകർന്ന് മുകളിൽ നട്സ് കൂടി ചേർത്ത് കുടിക്കാം. ആവശ്യമെങ്കിൽ തണുപ്പിച്ച് കുടിക്കാം.
Read More: നെഞ്ചെരിച്ചിലും ഗ്യാസും ഒഴിവാക്കാം; ഈ 6 ഭക്ഷണങ്ങൾ നോമ്പ് തുറയിൽ ഉൾപ്പെടുത്തൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us