/indian-express-malayalam/media/media_files/2026/01/29/lemon-coriander-moringa-soup-recipe-2026-01-29-12-43-21.jpg)
സൂപ്പ് | ചിത്രം: ഫ്രീപിക്
പുതുവർഷത്തിൽ ആരോഗ്യകരമായ ഒരു തുടക്കം ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച വിഭവമാണ് 'ലെമൺ കൊറിയാൻഡർ മുരിങ്ങ സൂപ്പ്'. തണുപ്പുകാലത്ത് ശരീരത്തിന് ഊഷ്മളത നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ സൂപ്പ് സഹായിക്കുന്നു. മുരിങ്ങയ്ക്കയുടെ ഗുണങ്ങളും നാരങ്ങയുടെയും മല്ലിയിലയുടെയും ഫ്രഷ്നസും ചേരുന്ന ഈ വിഭവം വയറിന് ഭാരമില്ലാത്തതും അതീവ രുചികരവുമാണ്. വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് ഇത് ഒരു ഉത്തമ ചോയിസാണ്. മാളവിക തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: കപ്പ കിട്ടിയാൽ ഇങ്ങനെ പാകം ചെയ്യൂ, നാവിൽ കപ്പലോടുന്ന രുചിയാണ്
ചേരുവകൾ
- മുരിങ്ങയ്ക്ക - 3 എണ്ണം
- വെള്ളം - 2 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞൾപ്പൊടി - ടീസ്പൂൺ
- മല്ലിയില- ഒരു കൈപ്പിടി
- ഒലീവ് ഓയിൽ - 1 ടീസ്പൂൺ
- വെളുത്തുള്ളി- 1 ടീസ്പൂൺ
- ഇഞ്ചി (അരിഞ്ഞത്) - 1 ടീസ്പൂൺ
- മല്ലിച്ചെടിയുടെ തണ്ട് - 1 ടേബിൾസ്പൂൺ
- ഉള്ളിത്തണ്ട്- 2 ടേബിൾസ്പൂൺ
- കുരുമുളക് പൊടി- ആവശ്യത്തിന്
- നാരങ്ങാനീര്- പാകത്തിന്
Also Read: ബ്രേക്ക്ഫാസ്റ്റ് പ്രോട്ടീൻ സമ്പന്നമായി തയ്യാറാക്കാം 5 മിനിറ്റിൽ, ഇത് ട്രൈ ചെയ്യൂ
Also Read: ഹോട്ടൽ രുചിയിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം, ഈ മസാലക്കൂട്ട് കൈയ്യിലുണ്ടെങ്കിൽ
തയ്യാറാക്കുന്ന വിധം
- ആദ്യമായി ഒരു പ്രഷർ കുക്കറിൽ മുരിങ്ങയ്ക്ക കഷ്ണങ്ങൾ, 2 കപ്പ് വെള്ളം, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് 3 വിസിൽ വരുന്നത് വരെ വേവിക്കാം.
- ചൂടാറിയ ശേഷം മുരിങ്ങയ്ക്കയുടെ ഉള്ളിലെ സത്ത് മാത്രം പുറത്തെടുക്കുക. ഇത് ഒരു കൈപ്പിടി മല്ലിയില ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുത്ത് മാറ്റിവെക്കാം.
- ഒരു പാനിൽ ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, മല്ലിച്ചെടിയുടെ തണ്ട്, ഉള്ളിത്തണ്ട് എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റാം.
- നേരത്തെ തയ്യാറാക്കിവെച്ച മുരിങ്ങയ്ക്ക-മല്ലിയില മിശ്രിതം ഒരു അരിപ്പയിലൂടെ ഇതിലേക്ക് അരിച്ചൊഴിക്കാം.
- സൂപ്പിന്റെ പതം ക്രമീകരിക്കാൻ ആവശ്യത്തിന് വെള്ളം ചേർക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് 2-3 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കാം.
- അവസാനമായി അടുപ്പിൽ നിന്നും വാങ്ങിയ ശേഷം പാകത്തിന് നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കാം.ആരോഗ്യദായകമായ ലെമൺ കൊറിയാൻഡർ മുരിങ്ങ സൂപ്പ് തയ്യാർ! ചൂടോടെ കുടിക്കുന്നത് തണുപ്പുകാലത്തെ അസ്വസ്ഥതകൾ മാറാൻ സഹായിക്കും.
Read More: കൊതിപ്പിക്കും മണം, അലിഞ്ഞുപോകുന്ന രുചി; ഇനി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ ഗോതമ്പ് പൊടിയും സവാളയും മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us