New Update
/indian-express-malayalam/media/media_files/x0mYoVm0E8nnLZUjJr7H.jpg)
മത്തങ്ങ പാൻ കേക്ക്
രാവിലെ കഴിക്കാൻ എന്താണെന്നു ചോദിച്ചാൽ എന്താവും നിങ്ങളുടെ മറുപടി?. ദോശ, ചപ്പാത്തി, ഇഡ്ഡലി, ബ്രെഡ് ഇതൊക്കെ തന്നെയാവില്ലേ പട്ടികയിൽ. സ്ഥിരമായി ഇതു തന്നെ പിൻതുടരുമ്പോൾ മടുപ്പ് തോന്നിയേക്കാം. എന്നാൽ പാ​ൻകേക്ക് തയ്യാറാക്കി നോക്കിയാലോ. മുട്ടയും മൈദയും ഉപയോഗിച്ചുള്ള പാൻ കേക്കാണോ നിങ്ങൾ കഴിച്ചിട്ടുള്ളത്?. എന്നാൽ ഇത്തവണ ഹെൽത്തിയായിട്ട് ഒരു പാൻ കേക്ക് അതും മത്തങ്ങ ഉപയോഗിച്ച് ചുട്ടെടുക്കൂ. ജിബിനാസ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ പാൻ കേക്ക് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- മത്തങ്ങ- 1
- കറുവാപ്പട്ട- 1
- വെള്ളം- ആവശ്യത്തിന്
- മുട്ട- 2
- ഓട്സ്- 1/2 കപ്പ്
- ബേക്കിങ് പൗഡർ- 1/2 ടീസ്പൂൺ
- പാൽ- 1/2 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു മത്തങ്ങ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കുക.
- അതിലേയ്ക്ക് അൽപ്പം വെള്ളം ഒഴിച്ച് ഒരു ചെറിയ കഷ്ണം കറുവാപ്പട്ട ചേർത്ത് വേവിക്കുക.
- വെന്തു വന്ന മത്തങ്ങയിലേയ്ക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക.
- അര കപ്പ് ഓട്സ്, അര ടീസ്പൂൺ ബേക്കിങ് പൗഡർ, അര കപ്പ് പാൽ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ പുരട്ടി മാവൊഴിച്ച് പാൻ കേക്കിൻ്റെ ഇരുവശവും ചുട്ടെടുക്കുക.
- അതിൻ്റെ മുകളിലായി തേൻ ഒഴിച്ച് കഴിച്ചു നോക്കൂ.
Advertisment
Read More
- ആരേയും കൊതിപ്പിക്കും തൈര് മാങ്ങ അച്ചാർ
- കുംഭകോണം സ്പെഷ്യൽ കടപ്പ കഴിച്ചിട്ടുണ്ടോ?
- ക്ഷീണം അകറ്റാൻ ഒരു ഇൻസ്റ്റൻ്റ് ഹെൽത്തി റാഗി സ്മൂത്തി കുടിച്ചു നോക്കൂ
- ചപ്പാത്തി മാവ് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ
- ആഘോഷത്തിനു മധുരം കൂട്ടാൻ ബ്ലൂബെറി പായസം ട്രൈ ചെയ്യൂ
- റമ്പൂട്ടാൻ പായസം കഴിച്ചിട്ടുണ്ടോ? ഇത്തവണ ഓണത്തിന് ഇത് ട്രൈ ചെയ്യൂ
- ഊണിനൊപ്പം വിളമ്പാൻ ഇൻസ്റ്റൻ്റായി മാങ്ങ അച്ചാർ തയ്യാറാക്കിയാലോ?
- ചെറുപയർ പരിപ്പ് ഉണ്ടോ? എങ്കിൽ പായസം ഇനി ഇങ്ങനെ പാകം ചെയ്തെടുക്കൂ
- ശർക്കര വരട്ടി ക്രിസ്പിയായി വറുത്തെടുക്കാം ഇങ്ങനെ ചെയ്തു നോക്കൂ
- Unakkalari Payasam Recipe: കാഴ്ചയിൽ തന്നെ കൊതിപ്പിക്കും ഉണക്കലരി പായസം
- Onam Sadya: ഓണസദ്യ വിളമ്പേണ്ടത് എങ്ങനെ? അറിയാം
- Irumban Puli Pachadi Recipe: ഇരുമ്പൻ പുളി കൊണ്ട് പച്ചടി തയ്യാറാക്കിയാലോ?
- വയറും മനസ്സും നിറയ്ക്കാൻ കിടിലൻ ഇളനീർ പായസം
- ഓണ സദ്യയ്ക്ക് മാറ്റ് കൂട്ടാൻ പൈനാപ്പിൾ മധുരപച്ചടിയും
- 5 മിനിറ്റിൽ 5 ചേരുവ കൊണ്ട് പായസം പോലൊരു പുഡ്ഡിംഗ്
- രുചിയിൽ ആരേയും വീഴ്ത്തും ഇത്തിരി കുഞ്ഞൻ സോഫ്റ്റ് ഉണ്ണിയപ്പം
- കൊതിയൂറും പഴം നുറുക്ക്, പപ്പടം ചേർത്ത് കഴിച്ചു നോക്കൂ
- നാടൻ രുചിയിൽ മത്തങ്ങ എരിശ്ശേരി
- മധുരമുള്ള മിക്സചർ ഇനി കടയിൽ നിന്നും വാങ്ങേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us