/indian-express-malayalam/media/media_files/GrSPEeEGXeWAD69dFwPC.jpeg)
പുളിവാരൽ
പേരു പോലെ തന്നെ വാളൻപുളിയുടെ അതേ ആകൃതിയിൽ എന്നാൽ അതിലും നീളത്തിലുള്ള മലബാർ തറവാടുകളിലെ സ്ഥിരം സാന്നിധ്യമായ ഒന്നാണ് പുളിവാരൽ ( പുളവാറൽ എന്നും പറഞ്ഞു കേൾക്കുന്നു). പച്ചപുളിയുടെ രുചി ആയിരിക്കുമെല്ലോ? വാളൻ പുളി, പുളി വാരൽ എന്നൊക്കെ കേൾക്കുമ്പോൾ ഇതാവും ചിന്തിക്കുക. ആകൃതി മാത്രമേ ഉള്ളൂ നല്ല തേൻതുള്ളി മധുരമാണ് രുചി. അതിനായി പഞ്ചസാരയോ, ശർക്കര പൊടിച്ചതോ ചേർക്കാവുന്നതാണ്.
പുളിവാരൽ കൊണ്ടുള്ള അടിയാണ് ഓർമ്മിപ്പിക്കുന്നതെങ്കിലും ആകൃതിയിൽ മാത്രമേ ഉള്ളൂ പുളി ബന്ധം പ്രധാന ചേരുവ ചക്കപ്പഴമാണ്. ഉണ്ണിയപ്പത്തെ പോലും വെല്ലുന്ന രുചിയിൽ ഇത് തയ്യാറാക്കുന്ന വിധം സ്മിന അസീം തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ചക്കപ്പഴം- 1 കപ്പ്
- മൈദ- 5- 6 ടേബിൾസ്പൂൺ
- റവ-3 ടേബിൾസ്പൂൺ
- അരിപ്പൊടി- 2 ടേബിൾസ്പൂൺ
- പഞ്ചസാര- 5 ടേബിൾസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ചക്കപ്പഴം നന്നായി അരച്ചെടുത്തതിലേയ്ക്ക് അഞ്ചോ ആറോ ടേബിൾസ്പൂൺ മൈദ, മൂന്ന് ടേബിൾസ്പൂൺ റവ, രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി, അഞ്ച് ടേബിൾസ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.​
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന എണ്ണ ഒഴിച്ചു ചൂടാക്കുക.
- തയ്യാറാക്കിയ മാവിൽ നിന്നും കുറച്ചു വീതം എടുത്ത് എണ്ണയിലേയ്ക്ക് ചേർത്ത് വറുത്തെടുക്കുക. ചൂടോടെ കഴിച്ചു നോക്കൂ.
Read More
- ഓണാട്ടുകര സ്പെഷ്യൽ പുഴുക്ക് കഴിച്ചിട്ടുണ്ടോ?
- കിടിലൻ രുചിയിൽ കൊതിപ്പിക്കും ഉണക്കമീൻ അച്ചാർ
- ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം ദോശ ഇങ്ങനെ ചുട്ടെടുക്കൂബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം ദോശ ഇങ്ങനെ ചുട്ടെടുക്കൂ
- കിടിലൻ രുചിയിൽ പാൽ കപ്പ, ഇതാ ഒരു സിംപിൾ റെസിപ്പി
- വറുത്തരച്ച നാടൻ ബീഫ് പള്ളിക്കറി
- ദോശയല്ല അടിപൊളി മത്തങ്ങ പാൻ കേക്കാണ്
- ആരേയും കൊതിപ്പിക്കും തൈര് മാങ്ങ അച്ചാർ
- കുംഭകോണം സ്പെഷ്യൽ കടപ്പ കഴിച്ചിട്ടുണ്ടോ?
- ക്ഷീണം അകറ്റാൻ ഒരു ഇൻസ്റ്റൻ്റ് ഹെൽത്തി റാഗി സ്മൂത്തി കുടിച്ചു നോക്കൂ
- ചപ്പാത്തി മാവ് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ
- ആഘോഷത്തിനു മധുരം കൂട്ടാൻ ബ്ലൂബെറി പായസം ട്രൈ ചെയ്യൂ
- റമ്പൂട്ടാൻ പായസം കഴിച്ചിട്ടുണ്ടോ? ഇത്തവണ ഓണത്തിന് ഇത് ട്രൈ ചെയ്യൂ
- ഊണിനൊപ്പം വിളമ്പാൻ ഇൻസ്റ്റൻ്റായി മാങ്ങ അച്ചാർ തയ്യാറാക്കിയാലോ?
- ചെറുപയർ പരിപ്പ് ഉണ്ടോ? എങ്കിൽ പായസം ഇനി ഇങ്ങനെ പാകം ചെയ്തെടുക്കൂ
- ശർക്കര വരട്ടി ക്രിസ്പിയായി വറുത്തെടുക്കാം ഇങ്ങനെ ചെയ്തു നോക്കൂ
- Unakkalari Payasam Recipe: കാഴ്ചയിൽ തന്നെ കൊതിപ്പിക്കും ഉണക്കലരി പായസം
- Onam Sadya: ഓണസദ്യ വിളമ്പേണ്ടത് എങ്ങനെ? അറിയാം
- Irumban Puli Pachadi Recipe: ഇരുമ്പൻ പുളി കൊണ്ട് പച്ചടി തയ്യാറാക്കിയാലോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us