/indian-express-malayalam/media/media_files/2026/01/12/protien-rich-food-fi-2026-01-12-11-56-34.jpg)
പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം | ചിത്രം: ഫ്രീപിക്
ശരീരത്തിന്റെ പല സുപ്രധാന പ്രവർത്തനങ്ങൾക്കും പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. എന്നാൽ ദഹനാരോഗ്യത്തെ ബലികഴിച്ചുകൊണ്ട് പോഷകങ്ങൾ ശരീരത്തിലെത്തിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റും ഡിജിറ്റൽ ക്രിയേറ്ററുമായ ഡോ. പാൽ മാണിക്കം, വയറിന് അസ്വസ്ഥതയുണ്ടാക്കാത്ത അഞ്ച് പ്രോട്ടീൻ ഉറവിടങ്ങളെക്കുറിച്ച് അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ടെമ്പെ, ടോഫു, ഗ്രീക്ക് യോഗർട്ട്, മുളപ്പിച്ച ചെറുപയർ, കൊഴുപ്പ് കുറഞ്ഞ പനീർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനത്തെ ബാധിക്കാതെ പോഷക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും.
Also Read: പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന 6 ചേരുവകൾ ഇവയാണ്
കൊഴുപ്പ് കുറഞ്ഞ പനീർ
ഉയർന്ന പ്രോട്ടീനും അവശ്യ പോഷകങ്ങളും അടങ്ങിയ പനീർ പേശികളുടെ വളർച്ചയ്ക്കും ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും മികച്ചതാണെന്ന് നവി മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ പ്രതീക്ഷ കദം പറയുന്നു. "രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനത്തെ സഹായിക്കാനും പനീർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുറഞ്ഞ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നവർക്ക് ഇത് മികച്ചൊരു ഓപ്ഷനാണ്" എന്ന് ഡോക്ടർ പറയുന്നു.ല
ടോഫു
പനീറിനേക്കാൾ കൂടുതൽ പോഷകഗുണങ്ങൾ ടോഫുവിനുണ്ട് . സോയാബീനിൽ നിന്നാണ് ടോഫു നിർമ്മിക്കുന്നത്. സാധാരണ പാലിൽ നിന്ന് പനീർ ഉണ്ടാക്കുന്നത് പോലെ, പുതിയ സോയ പാൽ പിരിയിച്ചാണ് ടോഫു തയ്യാറാക്കുന്നത്. ഇതിലെ ദ്രാവക രൂപത്തിലുള്ള 'വേ' നീക്കം ചെയ്ത ശേഷം കട്ടികളായി മാറ്റുന്നു.
പ്രോട്ടീൻ മാത്രമല്ല, ശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും ടോഫുവിൽ അടങ്ങിയിട്ടുണ്ട്. "100 ഗ്രാം ടോഫുവിൽ ഏകദേശം എട്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൂടാതെ പനീറിലെ കലോറിയുടെ (260 കലോറി) പകുതിയോളം (65-70 കലോറി) മാത്രമേ ടോഫുവിൽ ഉള്ളൂ," എന്ന് പ്രതീക്ഷ കദം വ്യക്തമാക്കുന്നു.
Also Read: ദിവസം മുഴുവൻ ഊർജ്ജവും ഉന്മേഷവും നിലനിൽക്കും, ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ
ടെമ്പെ
സോയാബീൻ പുളിപ്പിച്ചാണ് ടെമ്പെ ഉണ്ടാക്കുന്നത് എന്നതിനാൽ ഇതിൽ പ്രോട്ടീന്റെ അളവ് കൂടുതലാണ്. ഇതിലടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനവും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. ഇതൊരു ഫൈബർ സ്രോതസ്സ് കൂടിയാണ്. "പ്രോട്ടീന്റെ കാര്യത്തിൽ 100 ഗ്രാമിന് 19 ഗ്രാം എന്ന തോതിൽ ടെമ്പെ മുന്നിലാണ്. പനീറിൽ 18 ഗ്രാമും ടോഫുവിൽ 10 ഗ്രാമും പ്രോട്ടീൻ അടങ്ങിയിരിക്കുന്നു," പ്രതീക്ഷ പറയുന്നു.
മുളപ്പിച്ച ചെറുപയർ
മുളപ്പിച്ച ചെറുപയർ പ്രോട്ടീന്റെയും ഫൈബറിന്റെയും മികച്ച ഉറവിടമാണ്. ഇത് ശരീരഭാരം കുറയ്ക്കാനും ദഹനത്തിനും സഹായിക്കുന്നു. "ചെറുപയർ കുതിർക്കുന്നത് അതിലെ ഫൈറ്റിക് ആസിഡ് നീക്കം ചെയ്യാൻ സഹായിക്കും, ഇത് ഇരുമ്പ്, സിങ്ക്, കാൽസ്യം എന്നീ പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. ഇതിന് ഗ്ലൈസമിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹരോഗികൾക്ക് മികച്ച ലഘുഭക്ഷണമാണ്." എന്ന് ചെന്നൈയിലെ ശ്രീ ബാലാജി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ രജിസ്റ്റേർഡ് ഡയറ്റീഷ്യനായ ദീപലക്ഷ്മി പറയുന്നു.
Also Read: ഉച്ചയൂണ് പോഷകസമൃദ്ധമാക്കാം, മുറ്റത്തു നിൽക്കുന്ന ഈ ഇല ഉണ്ടെങ്കിൽ
ഗ്രീക്ക് യോഗർട്ട്
ഗ്രീക്ക് യോഗർട്ടിലെ ഉയർന്ന പ്രോട്ടീൻ അംശം വിശപ്പ് കുറയ്ക്കാനും അമിതഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. "ഓരോ 100 ഗ്രാം ഗ്രീക്ക് യോഗർട്ടിലും ഒമ്പത് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും ഇത് മികച്ചതാണ്. അതിനാൽ പ്രഭാതഭക്ഷണമായി ഇത് കഴിക്കുന്നത് വളരെ ഗുണകരമാണ്" ദീപലക്ഷ്മി വ്യക്തമാക്കുന്നു.
Read More: ഇൻസ്റ്റൻ്റ് എനർജിക്ക് ഒരു ഹെൽത്തി ഡ്രിങ്ക്; ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us