Proso Millet Idli Recipe: പോഷകങ്ങളുടെയും ധാതുക്കളുടെയും മികച്ച സ്രോതസ്സാണ് മില്ലറ്റുകൾ എന്നറിയപ്പെടുന്ന ചെറുധാന്യങ്ങള്‍. ഏറെ ആരോഗ്യഗുണമുള്ള ഇവയ്ക്ക് ഇന്ന് വലിയ പ്രചാരമുണ്ട്. വടക്കേ ഇന്ത്യയിൽ വേനൽക്കാല വിളയായി കൃഷി ചെയ്യുന്ന പനി വരകിനും (Proso Millet) ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. പനിവരക് കൊണ്ടുള്ള വളരെ സ്വാദിഷ്ടവും ആരോഗ്യസമ്പുഷ്ടവുമായ ഒരു ബ്രേക്ക് ഫാസ്റ്റാണ് തിരുവനന്തപുരം ആരോഗ്യഭവനിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഇന്ന് പരിചയപ്പെടുത്തുന്നത്.
പനിവരക് റവ ഇഡ്ഡലി
ചേരുവകൾ
- പനിവരക് റവ- 2 കപ്പ്
- ഉഴുന്ന്- 1 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഉഴുന്ന് 4-6 മണിക്കൂർ കുതിർത്തതിനു ശേഷം വെള്ളം ഊറ്റി അരച്ച് വയ്ക്കുക.
- പനിവരക് റവ അര മണിക്കൂർ ഒരു ബൗളിൽ കുതിർക്കാൻ വയ്ക്കുക.
- അരച്ചുവെച്ച ഉഴുന്ന് മാവിലോട്ട് കുതിർത്ത് വച്ച പനിവരക് റവ ചേർത്ത് രാത്രി പുളിപ്പിക്കാൻ വയ്ക്കുക.
- ഇങ്ങനെ പുളിപ്പിച്ചെടുത്ത മാവിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇഡ്ഡലി തയ്യാറാക്കുക.
- സാമ്പാറിനും തേങ്ങാചമ്മന്തിയ്ക്കുമൊപ്പം ചൂടോടെ കഴിക്കാം.
ഗർഭിണികൾക്ക് വളരെ നല്ലതാണ് ഈ പനിവരക് റവ ഇഡ്ഡലി. പ്രമേഹ രോഗികൾക്കും കഴിക്കാം. കഫത്തെ കുറയ്ക്കാനും ഇതു സഹായിക്കും.