ചെമ്മീന്‍ ശരിയായ രീതിയിലാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചുവയ്ക്കുന്നതെങ്കിൽ കേടുകൂടാതെ മൂന്നു മുതൽ നാലു ആഴ്ച വരെ ഇരിക്കും. ഇതാ,ചെമ്മീന്‍ കേടു കൂടാതെ സൂക്ഷിച്ചുവയ്ക്കാനുള്ള ഒരു ടിപ് പരിചയപ്പെടൂ.
ചെമ്മീന്‍ വൃത്തിയാക്കുന്ന സമയത്തു ശ്രദ്ധിക്കേണ്ട ഒന്നാണ് നടുഭാഗം കീറിയ ശേഷം കറുത്ത നിറത്തിലുളള മാംസം എടുത്തു കളയുക എന്നത്. ഇതു കഴിക്കുന്നത് ശരീരത്തിനു ഗുണം ചെയ്യുകയില്ല.
ഇങ്ങനെ വൃത്തിയാക്കിയ ചെമ്മീന്‍ സൂക്ഷിച്ചുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന പാത്രത്തിലേയ്ക്കു മാറ്റുക.ശേഷം അതിലേയ്ക്കു വെളളം ഒഴിച്ചു കൊടുക്കാവുന്നതാണ്. വെളളം ഒഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ചെമ്മീന്റെ മുകളിലായി അളവു നില്‍ക്കണം എന്നതാണ്. ഇതു നല്ല രീതിയില്‍ അടച്ച് ഫ്രീസറില്‍ സൂക്ഷിക്കേണ്ടതാണ്. ആഴ്ച്ചകളോളം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും.
പാത്രം പുറത്തേയ്ക് എടുക്കുന്ന ദിവസം ചെമ്മീനില്‍ ഐസ് കട്ടകള്‍ നിറഞ്ഞിട്ടുണ്ടാകും. ഇത് മീനില്‍ നിന്ന് വേര്‍തിരിച്ചെടുക്കുവാന്‍ പാത്രത്തിന് കുറച്ചു നേരം വെളളം ഒഴിച്ചുവയ്ക്കാവുന്നതാണ്. ഈ രീതിയില്‍ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്കു നല്ല ഫ്രഷായ ചെമ്മീന്‍ ലഭിക്കും. ഇതു കറി, റോസ്റ്റ് എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കാവുന്നതാണ്.