അധികം ചേരുവകളുടെ ആവശ്യമില്ലാത്ത, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന, ആരോഗ്യകരവും രുചികരവുമായ ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവം പരിചയപ്പെടാൻ. ഇതിന് പ്രധാനമായും വേണ്ടത് ഒരു മുട്ടയും ഒരു ഉരുളക്കിഴങ്ങുമാണ്.
ചേരുവകൾ
ഉരുളകിഴങ്ങ്- 1
മൈദ- 1 ടേബിൾ സ്പൂൺ
മുട്ട- 1
ഉപ്പ്- 1
ഒലീവ് ഓയിൽ- 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
- ഉരുളക്കിഴങ്ങിന്റെ തൊലി നന്നായി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി ഗ്രേറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് മൈദ, മുട്ട, ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.
- ഒരു പാൻ എടുത്ത് സ്റ്റൗവ്വിൽ വച്ച് ചൂടാകുമ്പോൾ ഒലീവ് ഓയിൽ ഒഴിക്കുക. ഇതിലേക്ക് തയ്യാറാക്കിയ മിക്സ് ചേർത്ത് വേവിക്കുക. ഒരു മിനിറ്റോളം വേവിച്ചതിനു ശേഷം മറിച്ചിട്ട് വേവിക്കുക.
വെന്തു കഴിയുമ്പോൾ കഷ്ണങ്ങളായി മുറിച്ചെടുത്തു കഴിക്കാം.