scorecardresearch

കുട്ടികുറുമ്പന്മാരെയും കുറുമ്പികളെയും കയ്യിലെടുക്കാം, ഇതാ പിങ്ക് ദോശ

അഞ്ചു മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന രുചികരമായൊരു ദോശ റെസിപ്പി പരിചയപ്പെടാം

Pink Dosa Recipe, Easy dosa recipe, kids recipes, kids recipes ideas, kids food recipes

രുചികരവും പോഷകങ്ങൾ നിറഞ്ഞതുമായ ഭക്ഷണത്തേക്കാൾ പലപ്പോഴും നിറപ്പകിട്ടുള്ള, കാണാൻ ഭംഗിയുള്ള ഫുഡ് കഴിക്കാനാണ് കുട്ടികൾക്ക് ഏറെയിഷ്ടം. അതുകൊണ്ടുതന്നെ, വേണ്ടത്ര പോഷകങ്ങൾ ഭക്ഷണത്തിലൂടെ കുട്ടികളുടെ ശരീരത്തിലെത്തിക്കുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ച് ബാലികേറാമലയാണ്. കുട്ടികുറുമ്പന്മാർക്കും കുറുമ്പികൾക്കും ഇഷ്ടമാവുന്ന ഒരു രസകരമായ ദോശ റെസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

പിങ്ക് കളറിലുള്ള ഈ ദോശയ്ക്ക് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. ഫുഡ് വ്ളോഗറായ സിതാര കാസിം ആണ് ഈ റെസിപ്പി ഷെയർ ചെയ്തിരിക്കുന്നത്.

ചേരുവകൾ

  • ദോശമാവ്- ആവശ്യത്തിന്
  • ബീറ്റ്റൂട്ട്- 1

തയ്യാറാക്കുന്ന വിധം

  • ബീറ്റ്റൂട്ട് അൽപ്പം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് അതിന്റെ ജ്യൂസെടുക്കുക.
  • ഈ ജ്യൂസ് ദോശമാവിൽ നന്നായി കലക്കി യോജിപ്പിക്കുക.
  • ശേഷം സാധാരണ ദോശ ചുടുന്നതുപോലെ ചുട്ടെടുക്കാം.
  • വേണമെങ്കിൽ അൽപ്പം നെയ് തൂവികൊടുക്കാം.

Read more: ചായക്കടയിലെ അതേ രുചി, ഉളളി വട ഉണ്ടാക്കാൻ ഇത്ര സിംപിളോ?

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Pink dosa recipe easy breakfast ideas