scorecardresearch
Latest News

വെളുത്തുള്ളിയുടെ തൊലി എളുപ്പത്തിൽ കളയാം; 4 ടിപ്സ്

ഇനി വെളുത്തുള്ളിയുടെ തൊലി കളഞ്ഞ് സമയം കളയേണ്ട, ഈ ടിപ്സ് പരീക്ഷിക്കൂ, പാചകം എളുപ്പമാക്കൂ

Garlic, Peel Garlic, Garlic peel tips

പാചകത്തിൽ പലപ്പോഴും ഒഴിച്ചുനിർത്താനാവാത്ത​ ഒന്നാണ് വെളുത്തുള്ളി. പോഷകങ്ങളുടെയും ധാതുക്കളുടെയും കലവറയായ വെളിത്തുള്ളി ഒരു ഔഷധം കൂടിയാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും ദഹനത്തിനുമൊക്കെ വെളുത്തുള്ളി നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്

ഇങ്ങനെയൊക്കെയാണെങ്കിലും, വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതാ വെളുത്തുള്ളിയുടെ തൊലി കളയാനുള്ള നാലു എളുപ്പവഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

  1. നന്നായി ഉണങ്ങി, അല്ലികൾ അടർന്നു തുടങ്ങിയ വെളുത്തുള്ളി ആണെങ്കിൽ നടുവിൽ നന്നായൊന്നു പ്രസ് ചെയ്തു കൊടുക്കുമ്പോൾ അല്ലികൾ മുഴുവനായും അടർന്നുപോരും. അതല്ല, അല്ലികൾ തൊലിയാൽ നന്നായി കവർ ചെയ്ത് നിൽക്കുന്ന രീതിയിലുള്ള വെളുത്തുള്ളി ആണെങ്കിൽ അതെടുത്ത് കനമുള്ള എന്തെങ്കിലും വസ്തുക്കൾ വച്ച് ഒന്നു പ്രസ് ചെയ്തു കൊടുക്കുക. ശേഷം അല്ലികൾ അടർത്തിയെടുക്കാം.
  2. ഇങ്ങനെ അടർത്തിയെടുത്ത അല്ലികൾ ഒരു സ്റ്റീൽ പാത്രത്തിലാക്കി മുകളിൽ അൽപ്പം വെളിച്ചെണ്ണ തൂവി നന്നായി മിക്സ് ചെയ്യുക. ശേഷം ഒരു മണിക്കൂർ നല്ല വെയിലത്ത് വച്ച് ഉണക്കിയെടുക്കാം. ഉണങ്ങിയ അല്ലികൾ കൈകൊണ്ട് ഒന്നു അമർത്തി കൊടുക്കുന്ന മാത്രയിൽ അടർന്നുപോരും. ഓരോ അല്ലികളായി എടുത്തു ചെയ്യുന്നതിനു പകരം, അല്ലികൾ ഒരു കിച്ചൺ ടവ്വലിൽ പൊതിഞ്ഞതിനു ശേഷം മുകളിലായി നല്ല രീതിയിൽ അമർത്തി കൊടുത്താലും മതി.
  3. വെയിൽ ലഭ്യമല്ലാത്ത സമയമാണെങ്കിൽ, മറ്റൊരു വഴിയുണ്ട്. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കി അതിൽ വെളുത്തുള്ളി ഇട്ട് 2 മിനിറ്റ് ഇളക്കി കൊടുക്കുക. ശേഷം ഒരു കിച്ചൺ ടവ്വലിന് അകത്ത് വച്ച് ഞെരണ്ടിയെടുത്ത് തൊലി കളയാം.

4. വേറൊരു മാർഗം, കുറച്ചുവെള്ളം തിളപ്പിച്ചതിനു ശേഷം വെളുത്തുള്ളി അല്ലികൾ 10 മിനിറ്റ് അതിനകത്ത് ഇട്ടുവയ്ക്കുക എന്നതാണ്. അതിനുശേഷം അല്ലികളിൽ നിന്നും തൊലികൾ വേഗത്തിൽ ഇളക്കിയെടുക്കാൻ സാധിക്കും.

സമയം പോലെ ഒരാഴ്ചത്തേക്കോ രണ്ടാഴ്ചത്തേക്കോ ഒക്കെയുള്ള വെളുത്തുള്ളി ഇതുപോലെ തൊലി കളഞ്ഞെടുത്ത് വായുസഞ്ചാരം കടക്കാത്ത ഒരു ബോക്സിലാക്കി സ്റ്റോർ ചെയ്തു ഫ്രിഡ്ജിൽ വയ്ക്കാം. ഇങ്ങനെ ചെയ്താൽ കുറേ ദിവസങ്ങൾ ഉപയോഗിക്കാനാവും, മാത്രമല്ല പണിയും കുറഞ്ഞുകിട്ടും.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Peel garlic easy tips kitchen hacks