വൈകുന്നേരം ചായയ്ക്ക് ഒപ്പം സ്വാദിഷ്ടമായ സ്നാക്സ് എന്നത് മലയാളികളുടെ ഒരു ശീലത്തിന്റെ ഭാഗമാണ്. രുചിയേറുന്ന നിരവധി നാലുമണിപലഹാരങ്ങളും നമുക്കുണ്ട്. എന്നാൽ അധികം മെനക്കേടില്ലാതെ, പെട്ടെന്നൊരു ഈവനിംഗ് സ്നാക്സ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിർദ്ദേശിക്കാവുന്ന ഒന്നാണ് പപ്പടം കൊണ്ടുള്ള ഈ സ്നാക്സ്.
നടിയും നർത്തകിയും പാലക്കാട് സ്വദേശിയുമായ ശ്രീല നല്ലേടമാണ് ഈ റെസിപ്പി പരിചയപ്പെടുത്തുന്നത്.
തയ്യാറാക്കുന്ന വിധം:
- പപ്പടം നീളത്തിൽ ചെറുതായി അരിയുക.
- ശേഷം എണ്ണയിൽ വറുത്തെടുക്കുക. ചുവന്ന നിറമാകും വരെ വറുക്കുക. അതിനു ശേഷം കോരി മാറ്റി വയ്ക്കുക.
- അതേ ചട്ടിയിൽ, ശേഷിക്കുന്ന എണ്ണയിലേക്ക് കുറച്ച് കറിവേപ്പിലയും മുളകുപൊടിയുമിട്ട് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന പപ്പടം ചേർത്ത് മസാല എല്ലായിടത്തും പിടിക്കുന്ന രീതിയിൽ നന്നായി ഇളക്കി യോജിപ്പിക്കുക.
- ഈവനിംഗ് സ്നാക്സായി മാത്രമല്ല, ചോറിനൊപ്പവും കഴിക്കാവുന്ന ഒരു ഈസി വിഭവമാണിത്.