scorecardresearch

ദോശ മാവ് ബാക്കിയുണ്ടോ? എങ്കിൽ ചൂടൻ പനിയാരം കഴിക്കാം

ദോശ മാവ് ബാക്കി വന്നാൽ കിടിലൻ രുചിയിൽ സൗത്തിന്ത്യൻ സ്പെഷ്യൽ പനിയാരം തയ്യാറാക്കാം, ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ.

ദോശ മാവ് ബാക്കി വന്നാൽ കിടിലൻ രുചിയിൽ സൗത്തിന്ത്യൻ സ്പെഷ്യൽ പനിയാരം തയ്യാറാക്കാം, ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Paniyaram Snack Instant Recipe

പനിയാരം തയ്യാറാക്കുന്ന വിധം

രാവിലെ സ്ഥിരം ഇഡ്ഡലിയോ ദോശയോ ആണോ?. വയറും മനസ്സും ഒരുപോലെ നിറയാൻ രുചികരവും ഹെൽത്തിയുമായ ബ്രേക്ക്ഫാസ്റ്റാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. അതിനായി അരച്ചു വച്ച മാവ് വെറുതെ കളയേണ്ട. സവാളയും പച്ചമുളകും പൊട്ടുകടലയും വറുത്ത് ചേർത്ത്  രുചികരമായ പനിയാരും ചുട്ടെടുത്തോളൂ. ദോശ മാവ് ബാക്കി വന്നാലും ഇതേ വിദ്യ ഉപയോഗിക്കാവുന്നതാണ്. ലേഖ വേണുഗോപാൽ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Advertisment

ചേരുവകൾ

  • ദോശമാവ് - 2 കപ്പ്
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • കടുക് - 1 ടീസ്പൂൺ
  • പൊട്ടുകടല - 2 ടേബിൾസ്പൂൺ
  • സവാള - 1 
  • പച്ചമുളക് - 2 

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്തു പൊട്ടിക്കാം.​
  • അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ​ പൊട്ടുകടല ചേർക്കാം.
  • അതിൻ്റെ നിറം മാറിവരുമ്പോൾ ഇടത്തരം വലിപ്പമുള്ള ഒരു സവാള ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളക് കഷ്ണങ്ങളായിക്കിയതും ചേർത്തു വഴറ്റാം.
  • ഇത് ദോശമാവിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
  • ആവശ്യമെങ്കിൽ കുറച്ച് വെള്ളം ഒഴിക്കാം.
  • ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വച്ച് ചൂടാക്കി നെയ്യ് പുരട്ടാം. അതിലേയ്ക്ക് മാവ് ഒഴിക്കാം. അടച്ചു വെച്ച് വേവിക്കാം.
  • ചെറുതീയിൽ പനിയാരത്തിൻ്റെ ഇരുവശങ്ങളും വേവിച്ചെടുക്കാം.
  • നന്നായി വെന്തതിനു ശേഷം അടുപ്പിൽ നിന്നും മാറ്റി ചമ്മന്തിക്കൊപ്പം കഴിക്കാം. 

കറിവേപ്പില ചമ്മന്തി തയ്യാറാക്കുന്ന വിധം

ചേരുവകൾ

  • തേങ്ങ- 1 കപ്പ്
  • കറിവേപ്പില- 2 തണ്ട്
  • ഉപ്പ്- ആവശ്യത്തിന്
  • വറ്റൽമുളക്- 3
  • കടുക്- 1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം.
  • അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം.
  • വറ്റൽമുളക് ചേർത്തു വറുക്കാം.
  • ഒരു കപ്പ് തേങ്ങ ചിരകിയതിലേയ്ക്ക് രണ്ട് തണ്ട് കറിവേപ്പില ഇലകളും, ആവശ്യത്തിന് ഉപ്പും ചേർത്ത് അരയ്ക്കാം.
  • ഇത് എണ്ണയിലേയ്ക്കു ചേർത്ത് ഇളക്കി യോജിപ്പിച്ച് വേവിക്കാം.
  • പനിയാരത്തിനൊപ്പം ഇത് കഴിക്കാം.

Read More

Food Recipe Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: