/indian-express-malayalam/media/media_files/2025/12/13/ovenless-cake-recipe-fi-2025-12-13-11-10-12.jpg)
കേക്ക് | ചിത്രം: ഫ്രീപിക്
ഇന്നത്തെ കാലത്ത് ആഘോഷങ്ങൾക്കും ചെറിയ സന്തോഷങ്ങൾക്കും കേക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്. എന്നാൽ പലർക്കും കേക്ക് വീട്ടിൽ ഉണ്ടാക്കാൻ മടിയാണ്, കാരണം ഓവൻ പോലുള്ള ഉപകരണങ്ങൾ ഇല്ല എന്നതാണ്. എങ്കിൽ വിഷമിക്കേണ്ട! ഓവനില്ലാതെയും വളരെ രുചികരമായ കേക്കുകൾ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
Also Read: ക്രിസ്മസ് ഹെൽത്തിയായി ആഘോഷിക്കാം, ഈ ഗ്ലൂട്ടൻ രഹിത കേക്ക് ട്രൈ ചെയ്യൂ
പരമ്പരാഗതമായി ഓവൻ ഉപയോഗിച്ച് കേക്ക് ഉണ്ടാക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, പ്രഷർ കുക്കർ, സ്റ്റീമർ അല്ലെങ്കിൽ സാധാരണ പാത്രങ്ങൾ ഉപയോഗിച്ച് എങ്ങനെ കേക്ക് ഉണ്ടാക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ?.
Also Read: 5 ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം യീസ്റ്റില്ലാതെ തന്നെ
ഈ രീതികൾ ഉപയോഗിക്കുമ്പോൾ കേക്കിന്റെ ഗുണനിലവാരത്തിൽ യാതൊരു കുറവും വരില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വൈവിധ്യമാർന്ന കേക്കുകൾ ഓവനില്ലാതെ എങ്ങനെ ഉണ്ടാക്കാം എന്നു പരിചയപ്പെടാം. ഒരു തവണ​ ട്രൈ ചെയ്തു നോക്കൂ.
ചേരുവകൾ
- ചോക്ലേറ്റ് കേക്ക് മിക്സ്
- മുട്ട- 3
- വെള്ളം
- വെജിറ്റബിൾ ഓയിൽ
Also Read: ക്രിസ്മസ് വിരുന്നിന് മാറ്റേകാൻ ബീഫ് കട്ലറ്റ് വീട്ടിൽ ഉണ്ടാക്കാം
തയ്യാറാക്കുന്ന വിധം
- കടയിൽ നിന്നും പല ഫ്ലേവറിലുള്ള ചോക്ലേറ്റ് കേക്ക് മിക്സ് ലഭ്യമാണ് അവിയിലൊന്ന് തിരഞ്ഞെടുക്കാം.
- അത് ഒരു ബൗളിലേയ്ക്കു മാറ്റി മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കാം.
- ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം, അൽപം വെജിറ്റബിൾ ഓയിൽ എന്നിവ ചേർത്ത് കട്ടയില്ലാത്ത വിധം ഇളക്കി യോജിപ്പിക്കാം.
- ഒരു ബേക്കിംഗ് പാനിൽ വെണ്ണ പുരട്ടാം. ഇതിലേയ്ക്ക് തയ്യാറാക്കിയ മിശ്രിതം ഒഴിച്ച് സ്റ്റീമിങ് പോട്ടിൽ വച്ച് ആവിയിൽ വേവിക്കാം.
- 50 മിനിറ്റിനു ശേഷം തുറന്ന് കേക്ക് വെന്തുവെന്ന് ഉറപ്പുവരുത്താം.
- ശേഷം ബേക്കിങ് പാൻ പുറത്തെടുത്ത് തണുക്കാൻ വയ്ക്കാം.
- അൽപം തണുത്തിനു ശേഷം കേക്ക് അതിൽ നിന്നും മാറ്റി പൂർണമായി തണുക്കാൻ അനുവദിക്കാം. ഇത് ഇഷ്ടാനുസരണം മുറിച്ചു കഴിക്കാം.
Read More: ഒരു മുട്ട പോലും വേണ്ട, ഇനി കേക്ക് തയ്യാറാക്കാം സിംപിളായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us