scorecardresearch

വീക്കെൻഡ് അല്ലേ? ഇന്ന് ഓറഞ്ച് മൊജിറ്റോ ആയാലോ?

Orange Mojito Recipe: മൊജിറ്റോ പ്രേമികൾക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ഒരു ഈസി റെസിപ്പി

Orange Mojito Recipe, orange mojito with sprite

Orange Mojito Recipe: പൊള്ളുന്ന വെയിലാണ് ചുറ്റും. വേനൽക്കാലത്തിന്റെ ക്ഷീണമകറ്റാനും ഒന്നു ചിൽ ആവാനും സ്വാദിഷ്ടമായൊരു മൊജിറ്റോ തയ്യാറാക്കിയാലോ. മൊജിറ്റോയുടെ ഉറവിടം ഹവാനയാണ്. എന്നാൽ ഇന്ന് കേരളത്തിലും മൊജിറ്റോയ്ക്ക് ഏറെ ആരാധകരുണ്ട്.

ഇതാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഓറഞ്ച് മൊജിറ്റോ റെസിപ്പി പരിചയപ്പെടാം.

ചേരുവകൾ
ഓറഞ്ച്- 2 എണ്ണം
പുതിനയില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
നാരങ്ങ സ്ലൈസ് ആക്കിയത്- 2 കഷ്ണം
ഐസ് ക്യൂബ്- ആവശ്യത്തിന്
സ്പ്രൈറ്റ്

തയ്യാറാക്കുന്ന വിധം
ഓറഞ്ച്, പുതിനയില എന്നിവ ഒന്നു ക്രഷ് ചെയ്തെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, നാരങ്ങ സ്ലൈസ്, ഐസ് ക്യൂബ്, സ്പ്രൈറ്റ് എന്നിവ ചേർക്കുക. ഓറഞ്ച് മൊജിറ്റോ തയ്യാർ.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Orange mojito recipe