നമ്മുടെയൊക്കെ വീടുകളിൽ സുലഭമായിട്ടുളള ഒന്നാണ് ഗോതമ്പുപൊടി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന നാലുമണി പലഹാരമുണ്ട്. ഒരു കപ്പ് ഗോതമ്പു പൊടി കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നൊരു പലഹാരത്തെ കുറിച്ചാണ് ഇനി പറയുന്നത്.
ചേരുവകൾ
- ഗോതമ്പു പൊടി- 1 കപ്പ്
- പഞ്ചസാര- മുക്കാൽ കപ്പ്
- പഴം- 1
- മൈദ- 3 ടേബിൾ സ്പൂൺ
- റവ- 3 ടേബിൾ സ്പൂൺ
- എളള്
- ഏലയ്ക്ക പൊടി
- ഉപ്പ്
തയ്യാറാക്കുന്ന വിധം
- പഞ്ചസാരയിൽ കുറച്ച് വെളളം ചേർത്ത് ഉരുക്കി എടുക്കുക. കളർ മാറി തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക. ഇതിലേക്ക് അര കപ്പ് ചൂടുവെളളം ഒഴിക്കുക
- മിക്സിയിൽ പഴവും പഞ്ചസാര ഉരുക്കിയതും ചേർത്ത് അടിച്ചെടുക്കുക
- ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ഗോതമ്പു പൊടി ചേർക്കുക.
- ഇതിലേക്ക് 3 ടേബിൾ സ്പൂൺ മൈദയും, 3 ടേബിൾ സ്പൂൺ റവയും ചേർക്കുക. അതിനുശേഷം ഉപ്പും എള്ളും ഏലയ്ക്ക പൊടിയും ചേർക്കുക
- ആവശ്യത്തിന് വെളളം ചേർത്ത് നന്നായി കുഴക്കുക
- എണ്ണ ചൂടാകുമ്പോൾ മാവിൽനിന്നും കുറച്ച് കോരി ഒഴിക്കുക.
- രണ്ടു ഭാഗവും മറിച്ചിട്ട് വേവിക്കുക
Read More: പഴവും കുറച്ചു റവയും പഞ്ചസാരയും മാത്രം, 10 മിനിറ്റിൽ കിടിലൻ പലഹാരം